Diabetes : പ്രമേഹമുള്ളവർ മത്തങ്ങ ഒഴിവാക്കണോ?
'ഒരു പ്രമേഹരോഗി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അനിയന്ത്രിതമായ അളവ് ആരോഗ്യത്തെ, പ്രത്യേകിച്ച് ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കാം...'- പ്രീതി പറഞ്ഞു.
രക്തത്തിലെ ഇൻസുലിൻ കുറവോ ശരിയായ ചലനത്തിന്റെ അഭാവമോ മൂലമുണ്ടാകുന്ന ഒരു അവസ്ഥയായ പ്രമേഹം. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണഷശീലം കൊണ്ടും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹമെന്ന് ഹെൽത്ത് കോച്ചും ന്യൂട്രീഷ്യനിസ്റ്റും MY22BMI സ്ഥാപകയുമായ പ്രീതി ത്യാഗി പറഞ്ഞു.
'ഒരു പ്രമേഹരോഗി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. അനിയന്ത്രിതമായ അളവ് ആരോഗ്യത്തെ, പ്രത്യേകിച്ച് ഹൃദയം, വൃക്കകൾ, കണ്ണുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കാം...'- പ്രീതി പറഞ്ഞു.
Read more മാമ്പഴം കഴിക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കുമോ?
കലോറി കുറഞ്ഞ ഭക്ഷണമാണ് മത്തങ്ങ. ഒരു കപ്പ് വേവിച്ച മത്തങ്ങയിൽ (100 ഗ്രാം) 50 കലോറിയും 11 ഗ്രാം കാർബോഹൈഡ്രേറ്റും കൊഴുപ്പും ശരീരത്തിന് ആവശ്യമായ 10 ശതമാനം നാരുകളും അടങ്ങിയിട്ടുണ്ടെന്നും ത്യാഗി പറഞ്ഞു.ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഒരു ഭക്ഷണ ഇനത്തിലെ കാർബോഹൈഡ്രേറ്റുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകും. മത്തങ്ങയിൽ ഉയർന്ന GI ഉണ്ട്. ഇത് പ്രമേഹ രോഗികൾക്ക് നല്ലതല്ല എന്ന ധാരണ ഉണ്ടാക്കുന്നു. എന്നാൽ ശരീരത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അതിന്റെ കാർബോഹൈഡ്രേറ്റിന്റെ സ്വാധീനത്തിന്റെ പശ്ചാത്തലത്തിലും ഒരാൾ ഇത് കാണേണ്ടതുണ്ട് - അത് വളരെ കുറവാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് മത്തങ്ങ സുരക്ഷിതമായ ഭക്ഷണമാണെന്നും അവർ പറഞ്ഞു.
മത്തങ്ങയിലെ ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. മത്തങ്ങ വിത്തുകളിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ഉപയോഗപ്രദവുമാണ്. ഈ ഗുണങ്ങൾക്കെല്ലാം പുറമേ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഇ, കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എ, വിഷവസ്തുക്കളെ പുറന്തള്ളുകയും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒരു നല്ല ആന്റിഓക്‌സിഡന്റാണെന്നും ത്യാഗി പറഞ്ഞു.
ഉപാപചയ പ്രവർത്തനം നിയന്ത്രിക്കാനും ഹോർമോൺ ബാലൻസും നിലനിർത്തുന്ന അപൂരിത കൊഴുപ്പുകളും മത്തങ്ങ വിത്തിലുണ്ട്. ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മത്തങ്ങ വിത്തുകൾ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണെന്ന് വിദഗ്ധർ പറഞ്ഞു.
Read more കാഴ്ചയ്ക്ക് മാമ്പഴം, തുറന്നുനോക്കിയാലോ? നിങ്ങള്‍ പ്രതീക്ഷിക്കുന്നതേ അല്ല സംഭവം