വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോപ്കോണ്‍ കഴിക്കാമോ?

ഇത് പ്രമേഹരോഗികള്‍ക്കും സധൈര്യം കഴിക്കാവുന്നതാണ്. കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ ഗുണം. അതുപോലെ തന്നെ ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതും പ്രമേഹമുള്ളവര്‍ക്ക് ഗുണമാകുന്ന ഘടകമാണ്.

Is Popcorn Healthy For Weight Loss azn

ഏത് പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്‌നാക്ക് ആണ് പോപ്‌കോണ്‍. സിനിമാ തിയേറ്ററുകളില്‍ പോകുമ്പോൾ പോപ്കോൺ കഴിക്കുന്നത് പലരുടെയും ശീലമാണ്.  'ഇന്റര്‍വെല്‍' ആകുമ്പോള്‍ ഒരു പോപ്‌കോണെങ്കിലും വാങ്ങിക്കാത്തവര്‍ കുറവായിരിക്കും. എത്ര കഴിച്ചാലും മടുക്കാത്ത ഒരു സ്നാക്ക് എന്നതാണ് പോപ്‌കോണിന്‍റെ പ്രത്യേകത. ധാരാളം ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, അയേണ്‍, സിങ്ക്, മഗ്നീഷ്യം , വിറ്റാമിന്‍- ബി തുടങ്ങി പല ഘടകങ്ങളും പോപ്‌കോണില്‍ അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഈ പോകോണ്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ട്. പോകോണില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ തന്നെ വണ്ണം കൂടുമോ എന്ന പേടി വേണ്ട. അതുപോലെ തന്നെ ഫൈബറിനാല്‍ സമ്പന്നവുമാണ് പോപ്കോണ്‍. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോപ്കോണ്‍ കഴിക്കാം. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ഇതിലേയ്ക്ക് ഒരുപാട് ബട്ടറോ, മധുരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൃത്രിമ പദാര്‍ത്ഥങ്ങളോ ചേര്‍ത്താണ് പോപ്‌കോണ്‍ തയ്യാറാക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് അത്ര നന്നല്ല. അത് പ്രത്യേകിച്ച് വണ്ണമുള്ളവര്‍ക്ക് ദോഷം ചെയ്യാം. അതിനാല്‍ ഉപ്പോ മധുരമോ ബട്ടറോ ക്യാരമല്ലോ അടങ്ങിയിട്ടില്ലാത്ത പോപ്കോണ്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ഇത് പ്രമേഹരോഗികള്‍ക്കും സധൈര്യം കഴിക്കാവുന്നതാണ്. കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ ഗുണം. അതുപോലെ തന്നെ ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതും പ്രമേഹമുള്ളവര്‍ക്ക് ഗുണമാകുന്ന ഘടകമാണ്. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ. അതിനാല്‍ മിതമായ അളവില്‍ മാത്രം ഇവ കഴിക്കുക.

ശ്രദ്ധിക്കുക, കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ഒപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

Also Read: വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും; അറിയാം പച്ച പപ്പായയുടെ ആരോ​ഗ്യ ​ഗുണങ്ങൾ...

 

 

Latest Videos
Follow Us:
Download App:
  • android
  • ios