പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്...
ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 66 കലോറിയും, 120 മില്ലിഗ്രാം കാൽസ്യം 100 മില്ലിലീറ്റർ പശുവിൻ പാലിൽ അടങ്ങിയിട്ടുണ്ട്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം.
പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കാന്‍ ഇഷ്ടമാണോ? അതൊരു ആരോഗ്യപരമായ കോമ്പിനേഷനാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 66 കലോറിയും, 120 മില്ലിഗ്രാം കാൽസ്യം 100 മില്ലിലീറ്റർ പശുവിൻ പാലിൽ അടങ്ങിയിട്ടുണ്ട്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം.
പ്രൃതിദത്തമായ എനര്‍ജി ബൂസ്റ്റര്‍ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്നതു തന്നെയാണ് തേനും. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ. വിറ്റാമിനുകള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ തുടങ്ങിയവ തേനിലും അടങ്ങിയിട്ടുണ്ട്. തേൻ കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലിലെ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ ശരീരത്തിലെത്തുന്നതോടൊപ്പം തേനിലെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ലഭിക്കുകയും ചെയ്യും. ഇവ രണ്ടും കൂടി ചേരുമ്പോള്‍ നല്ല മധുരമുള്ള രുചിയുമായിരിക്കും. ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ഗുണം ചെയ്യും. തണുപ്പുക്കാലത്തെ തൊണ്ടവേദന, ജലദേഷം, ചുമ തുടങ്ങിയ മാറ്റുന്നതിനുള്ള മികച്ച പ്രതിവിധി കൂടിയാണ് പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത്. അതേസമയം പാലിലും തേനിലും കലോറി കുറച്ചധികം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഗര്‍ഭിണികള്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...