ബ്രോയിലർ കോഴിയുടെ കരൾ കഴിക്കുന്നത് സുരക്ഷിതമാണോ?
ബ്രോയിലർ കോഴിയുടെ കരൾ കഴിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നുവെന്ന് ഡോ.രാജേഷ് പറയുന്നു. വെെറ്റമിനുകളും മിനറൽസും നൽകുന്ന ഭക്ഷണമാണ് കോഴിയുടെ കരൾ. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം കരൾ എടുത്താൽ ഏകദേശം 17 ഗ്രാം പ്രോട്ടീൻ ലഭിക്കും.
കോഴിയിറച്ചി വാങ്ങുമ്പോൾ പലരും ഒഴിവാക്കുന്ന ഭാഗമാണ് കരൾ. കൊഴുപ്പ് കൂടുമെന്ന് പേടിച്ചോ അല്ലാതെയോ ബ്രോയിലർ കോഴിയുടെ കരൾ ചിലർ ഒഴിവാക്കുന്നത് കണ്ട് വരുന്നു. എന്നാൽ യഥാർത്ഥത്തിൽ ബ്രോയിലർ കോഴിയുടെ കരൾ കഴിക്കാൻ പാടില്ലേ. ഇതുമായി ബന്ധമായി ബന്ധപ്പെട്ട് ഹോമിയോപ്പതി ഫിസിഷ്യൽ ഡോ.രാജേഷ് കുമാർ പറയുന്നു.
ബ്രോയിലർ കോഴിയുടെ കരൾ കഴിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നുവെന്ന് ഡോ.രാജേഷ് പറയുന്നു. വെെറ്റമിനുകളും മിനറൽസും നൽകുന്ന ഭക്ഷണമാണ് കോഴിയുടെ കരൾ. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം കരൾ എടുത്താൽ ഏകദേശം 17 ഗ്രാം പ്രോട്ടീൻ ലഭിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കരൾ വിഭവങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. കാരണം, 100 ഗ്രാം കരളിൽ വെറും 116 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കുട്ടികൾക്ക് ഉയർന്ന അളവിൽ ഊർജം എത്തേണ്ടതുണ്ട്. കുട്ടികളിലെ വിളർച്ച പരിഹരിക്കുന്നതിന് കരൾ സഹായകമാണ്. കരളിൽ വെെറമിൻ എ, വെെറ്റമിൻ ബി12, സെലിനിയം,കോപ്പർ, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
ബ്രോയിലർ കോഴിയുടെ കരളിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ് പലരും കരുതുന്നത്. അത് തെറ്റാണെന്ന് ഡോ.രാജേഷ് പറയുന്നു.കുട്ടികൾക്ക് ഉയർന്ന അളവിൽ പച്ചക്കറി കഴിച്ചാൽ മാത്രമേ ഫോളിക് ആസിഡും മറ്റ് പോഷകങ്ങളും ലഭിക്കുകയൂള്ളൂ. എന്നാൽ കുട്ടികൾക്ക് ഒന്നോ രണ്ടോ കഷ്ണം കരൾ നൽകുന്നത് പച്ചക്കറിയിൽ കിട്ടുന്ന അതേ അളവിലുള്ള ഇരുമ്പ് ശരീരത്തിൽ കിട്ടും.
കുട്ടികളില്‍ പിടിപെടുന്ന ശ്വാസകോശരോഗം; നിങ്ങള്‍ക്ക് ശ്രദ്ധിക്കാവുന്നത്...
കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കല്ലോ രണ്ടാഴ്ച്ചയിൽ ഒരിക്കല്ലോ കോഴിയുടെ കരൾ നൽകുന്നത് എന്ത് കൊണ്ടും സുരക്ഷിതമാണെന്നും ഡോ.രാജേഷ് പറയുന്നു. കരൾ കഴിക്കുമ്പോൾ എണ്ണയിൽ വറുത്ത് കഴിക്കാതെ കറിവച്ച് തന്നെ കഴിക്കാൻ ശ്രമിക്കുക. അതാണ് ആരോഗ്യത്തിന് നല്ലതെന്നും ഡോ. രാജേഷ് പറഞ്ഞു.