തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട അയഡിന്‍ അടങ്ങിയ എട്ട് ഭക്ഷണങ്ങള്‍...

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണിത്. 
തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.

iodine deficiency 8 foods to have daily for better thyroid function

കഴുത്തിന്‍റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. 

തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട  അയഡിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 

രണ്ട്... 

ചീസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയ ചീസ് തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

തൈരാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ അടങ്ങിയ ഇവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യും. 

നാല്... 

പാല്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 250 മില്ലി പാലില്‍ ഏകദേശം 150 മൈക്രോഗ്രാം അയഡിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍ പതിവായി കുടിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്... 

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ ധാരാളം അടങ്ങിയ മുട്ട പതിവായി കഴിക്കുന്നത് തൈറോയിഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മുട്ടയില്‍ സിങ്കും സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇവയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ആറ്...

ബെറി പഴങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി തുടങ്ങിയ ബെറി പഴങ്ങളും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ഏഴ്... 

പയറു വര്‍ഗങ്ങളാണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

എട്ട്... 

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും മറ്റ് വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തൈറോയ്ഡിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കുടലിലെ ക്യാൻസർ; ഈ ആദ്യ സൂചനകളെ തിരിച്ചറിയാതെ പോകരുത്...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios