സ്വാദൂറും ഗോതമ്പ്- റവ ഉണ്ണിയപ്പം എളുപ്പത്തില്‍ തയ്യാറാക്കാം; റെസിപ്പി

ഗോതമ്പ്- റവ ഉണ്ണിയപ്പം വീട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

instant unniyappam with wheat and rava recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

instant unniyappam with wheat and rava recipe

 

ഗോതമ്പ്- റവ ഉണ്ണിയപ്പം വീട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകള്‍

1. റവ -1കപ്പ്‌ 
2. ഗോതമ്പു പൊടി -1/2 കപ്പ്‌
3. വറുത്ത അരിപൊടി -1/2 കപ്പ്‌ 
4. ശർക്കര പൊടിച്ചത് -3/4 കപ്പ്‌ 
5. പഴം -2 എണ്ണം (പാളയംകോടൻ പഴം )
6. പാൽ - (ഏകദേശം 2.5കപ്പ്‌ )
7. ഏലയ്ക്ക - 4 എണ്ണം 
8. ഉപ്പ് -ഒരു നുള്ള് 
9. സോഡാപ്പൊടി -ഒരു നുള്ള് 
10. കുറച്ച് തേങ്ങ കൊത്തു, എള്ളു, ചെറിയ ജീരകം നെയ്യിൽ മൂപ്പിച്ചു എടുത്തത് 

തയ്യാറാക്കുന്ന വിധം
 
ഒന്നു മുതൽ ഒമ്പത് വരെ ഉള്ള ചേരുവകൾ ഒരു മിക്സിയിൽ നന്നായി അരച്ചെടുക്കുക (ഇഡലി മാവിന്റെ പരുവത്തിൽ വേണം അരച്ചെടുക്കാൻ). ഇനി നെയ്യിൽ മൂപിച്ചെടുത്ത പത്താമത്തെ ചേരുവകൾ കൂടി ഇതില്‍ ചേർത്തു ഇളക്കാം. ശേഷം ഉണ്ണിയപ്പം ചട്ടി അടുപ്പത്തു വെച്ച് അതിലേക്കു കുറച്ചു നെയ്യും വെളിച്ചെണ്ണയും കൂടി ഒഴിച്ചു നമ്മൾ നേരെത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് കുറേശ്ശേ ഒഴിച്ച് തിരിച്ചും മറിച്ചും ചെറിയ തീയിൽ ഇട്ടു മൂപ്പിച്ചു എടുത്താൽ നമ്മുടെ രുചികരവും സോഫ്റ്റും ആയ ഇൻസ്റ്റന്റ് ഉണ്ണിയപ്പം റെഡി.

youtubevideo

Also read: ചക്കക്കുരു ഉപയോഗിച്ച് കിടിലന്‍ ലഡ്ഡു തയ്യാറാക്കാം; റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios