Independence Day 2022 : ത്രിവർണ്ണ ഇഡ്ഡലി എളുപ്പം തയ്യാറാക്കാം

മൂന്ന് നിറം നമ്മുടെ പതാകയുടെ  നിറങ്ങളെ സൂചിപ്പിക്കുന്നു. അതുപോലെ വളരെ ഹെൽത്തിയും രുചികരവുമാണ് ഈ ഇഡ്ഡലിയാണിത്. ത്രിവർണ്ണ ഇഡ്ഡലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

Independence Day 2022 how to make tricolour idli recipe

സ്വാതന്ത്ര്യ ദിനനൊപ്പം തന്നെ ആഹാരവും നമ്മളുടെ ആഘോഷങ്ങൾക്ക് ഒരു വലിയ പങ്ക്  വഹിക്കുന്നുണ്ട്. അതിൽ മൂന്നുവർണത്തിനുള്ള ഇഡലിയാണ് ഇന്ന് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് നിറം നമ്മുടെ പതാകയുടെ  നിറങ്ങളെ സൂചിപ്പിക്കുന്നു. അതുപോലെ വളരെ ഹെൽത്തിയും രുചികരവുമാണ് ഈ ഇഡ്ഡലിയാണിത്. ത്രിവർണ്ണ ഇഡ്ഡലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

അരി       2 ഗ്ലാസ്‌ 
ഉഴുന്ന്     1/4 ഗ്ലാസ്‌ 
ഉലുവ    1/4 സ്പൂൺ 

കറിവേപ്പില  2 തണ്ട് 
ഇഞ്ചി          1 സ്പൂൺ 
മല്ലിയില       4 സ്പൂൺ 
പച്ചമുളക്     1 എണ്ണം 

തക്കാളി-1 എണ്ണം 
ചുവന്ന മുളക്-3 എണ്ണം 
ഇഞ്ചി -1 സ്പൂൺ

തയ്യാറാകുന്ന വിധം 

മൂന്ന് പാത്രത്തിൽ ആയിട്ട് ഇഡലി മാവ് എടുക്കുക, അരിയും, ഉഴുന്നും, കുറച്ച് ഉലുവയും ചേർത്ത് അരച്ച് ഒരു എട്ടുമണിക്കൂർ പൊങ്ങാനെ വെച്ചിട്ട് എടുത്തിട്ടുള്ള ഇഡ്ഡലി മാവാണ് ഇത്.

അതിനുശേഷം അത് മൂന്ന് പാത്രങ്ങളിലായി എടുക്കുക, മിക്സിയുടെ ജാറിലേക്ക് ആദ്യമായി പച്ചനിറം തയ്യാറാക്കുന്നതിനായി കറിവേപ്പിലയും, മല്ലിയിലയും, കുറച്ചു പച്ചമുളകും, ഒരു ചെറിയ കഷണം ഇഞ്ചിയും, ചേർത്ത് നന്നായി അരച്ചെടുത്ത് ആദ്യത്തെ പാത്രത്തിലെ മാവിലേക്ക് ഒഴിക്കുക.

 രണ്ടാമതായി ഓറഞ്ച് നിറത്തിലെ ഇഡ്‌ലി  തയ്യാറാക്കാനായി കുറച്ച് തക്കാളി, ചുവന്ന മുളക്, ഇഞ്ചി, ഇത്രയും ചേർത്ത് നന്നായി അരച്ചെടുത്തു  രണ്ടാമത്തെ മാവിലേക്ക് ചേർക്കുക.

മൂന്നാമതായി വെള്ള നിറത്തിലുള്ള ഇഡ്ഡലിയാണ് വേണ്ടത്. പതാകയിലെ മുകളിലത്തെ ചുവപ്പും,  നടുവിലെ കാണുന്ന വെള്ള നിറവും താഴത്തു  കാണുന്ന പച്ചനിറവുമാണ് ഇതിനെ സൂചിപ്പിക്കുന്നത്.

മൂന്ന് തട്ടിലും ഇഡലി മാവ് ഒഴിച്ചതിനു ശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് ഇത് ആവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ഇഡ്ഡലി.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

ഈ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പുട്ട് ഈസിയായി തയ്യാറാക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios