ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം...

രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 

Include these Foods in your diet to improve Blood Circulation

ശരീരത്തിന്‍റെ കൃത്യമായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

മാതളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവ ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കുന്ന വാസോഡൈലേറ്ററുകളായാണ്  പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

രണ്ട്... 

ബീറ്റ്റൂട്ടാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട രക്തചംക്രമണം സാധ്യമാക്കുകയും ചെയ്യും. 

മൂന്ന്... 

സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

വെളുത്തുള്ളിയാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വെളുത്തുള്ളിയില്‍ 'അലിസിന്‍' ഉള്‍പ്പെടെയുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും.

അഞ്ച്... 

സവാളയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയും രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

ആറ്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നട്സുകള്‍ കഴിക്കുന്നതും ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി വാള്‍നട്സ്, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശ്വസന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും ഈ ഭക്ഷണങ്ങള്‍...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios