ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം

വിറ്റാമിൻ എ, ഡി,  ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സംരക്ഷിക്കും. 
 

Include Ghee Tea In Your Diet to get rid of Constipation

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. വിറ്റാമിൻ എ, ഡി,  ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ നെയ്യില്‍ അടങ്ങിയിരിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും സംരക്ഷിക്കും. 

ചായയിൽ നെയ്യ് ചേർത്ത് രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ബ്യൂട്ടിറിക് ആസിഡിന്‍റെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. ഇവ മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ മലബന്ധം അലട്ടുന്നവര്‍ക്ക് രാവിലെ വെറും വയറ്റില്‍ നെയ്യ് ചേര്‍ത്ത ചായ കുടിക്കാം. 

രോഗ പ്രതിരോധശേഷി കൂട്ടാനും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി,  ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ്  ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെയ്യില്‍ ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാനും നെയ്യ് സഹായിക്കുന്നു. നെയ്യ് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കുട്ടികളിലെ അപ്പെന്‍ഡിസൈറ്റിസ്; ഒരിക്കലും ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios