തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്

immunity boosting winter foods to add to your diet

തണുപ്പുകാലം തുടങ്ങിയതിനാല്‍ ചുമ, പനി, ജലദോഷം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ പലരെയും അലട്ടുന്നുണ്ടാകാം. അതിനാല്‍ തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. 

അത്തരത്തില്‍ ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

കുരുമുളക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. അതിനാല്‍ കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. 

രണ്ട്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളും ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു.  

മൂന്ന്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി തണുപ്പുകാലത്ത് ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

നാല്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റമിന്‍ സിയും ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങളാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അഞ്ച്...

നമ്മുടെയൊക്കെ വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മഞ്ഞള്‍. ഔഷധ ഗുണങ്ങള്‍ ധാരാളം ഉള്ള മഞ്ഞള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുന്നു. അതിനാല്‍ കാത്സ്യം, ഫൈബര്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

Also Read:എന്തൊരു കരുതല്‍; സഹോദരങ്ങള്‍ക്കായി വണ്ടി നിർത്തിച്ച് കൊച്ചു മിടുക്കി; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios