മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, പതിവായി വ്യായാമവും യോഗയും ചെയ്യുക.
കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, പതിവായി വ്യായാമവും യോഗയും ചെയ്യുക.
രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
രണ്ട്...
സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ കഴിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.
മൂന്ന്...
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയിലെ ജിഞ്ചറോളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നാല്...
മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍കുമിന്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
അഞ്ച്...
വെളുത്തുള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്.
ആറ്...
ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങള്‍...