മുഖത്തെ പ്രായക്കൂടുതലിനെ തടയാന്‍ കഴിക്കാം ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ...

ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം, ഘടന, ഇലാസ്തികത എന്നിവ മെച്ചപ്പെടുത്താനും ഹൈലൂറോണിക് ആസിഡ് പ്രധാനമാണ്. 
 

hyaluronic acid rich foods for youthful skin

പ്രായമാകുന്നതനുസരിച്ച് മുഖത്തും അത് പ്രകടമാകും. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം, ഘടന, ഇലാസ്തികത എന്നിവ മെച്ചപ്പെടുത്താനും ഹൈലൂറോണിക് ആസിഡ് പ്രധാനമാണ്. 

അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാമില്‍ വിറ്റാമിന്‍ ഇ ധാരാളമുണ്ട്. ഇത് ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റാണ്. കൂടാതെ പ്രോട്ടീനും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയതാണ് ബദാം. 

രണ്ട്... 

സോയ ഉല്‍പ്പന്നങ്ങളും ഹൈലൂറോണിക് ആസിഡിന്‍റെ ഉല്‍പാദനത്തെ സഹായിക്കുന്നു. അതിനാാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

മൂന്ന്... 

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. ഓറഞ്ചില്‍ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്... 

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതും ഹൈലൂറോണിക് ആസിഡിനെ സംരക്ഷിക്കുന്ന ശക്തമായ ആന്‍റി ഓക്സിഡന്‍റാണ്. കൂടാതെ ബീറ്റാ കരോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കരളിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios