Viral Video : ഭാര്യയെ ചോപ്സ്റ്റിക്ക് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഭര്‍ത്താവ്; വൈറലായി വീഡിയോ

ഭാര്യയെ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്വാളിയോറില്‍നിന്നുള്ള ഒരു റെസ്റ്റോറന്‍റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Husband Teaches Wife How To Use Chopsticks In Viral Video

നമ്മൾ ഇന്ത്യക്കാർക്ക്, കൈകൊണ്ട് ഭക്ഷണം (Food) കഴിക്കുന്നതിലൂടെ കിട്ടുന്ന സംത്യപ്തിയും സന്തോഷവും ഒന്ന് വേറെ തന്നെയാണ്.  കയ്യിൽ ഒരു ഉരുളയെടുത്ത് കുഴച്ചുരുട്ടി വായിലേയ്ക്കിട്ട ശേഷം, ആ വിരലുകൾ (fingers) കൂടി നക്കിത്തുടച്ച്, ഒരു ഏമ്പക്കവും വിടാതെ തൃപ്തിയാവില്ല എന്നാണ് പലര്‍ക്കും. എന്നിരുന്നാലും ചൈനീസ് വിഭവങ്ങള്‍ (Chinese foods) രുചിക്കുമ്പോള്‍ സ്പൂണ്‍ ഉപയോഗിച്ചു കഴിക്കാനും നമുക്കറിയാം. 

ഇവിടെയിതാ ഭാര്യയെ ചോപ്സ്റ്റിക് (chopstick) ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഒരു ഭര്‍ത്താവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്വാളിയോറില്‍നിന്നുള്ള ഒരു റെസ്റ്റോറന്‍റാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ന്യൂഡില്‍സ് ഓര്‍ഡര്‍ ചെയ്ത ശേഷം ചോപ്‌സ്റ്റിക് ഉപയോഗിച്ച് അത് കഴിക്കുന്നത് എങ്ങനെയാണെന്ന് ഭര്‍ത്താവ് ഭാര്യയെ പഠിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ചോപ്‌സ്റ്റിക്ക് എങ്ങിനെ കൈയില്‍ പിടിക്കണമെന്നും അതുപയോഗിച്ച് എങ്ങനെ ഭക്ഷണം ഉയര്‍ത്തണമെന്നും ഭര്‍ത്താവ് കാണിച്ചുകൊടുക്കുന്നുണ്ട്. ഭാര്യ പെട്ടെന്ന് സംഭവം പഠിക്കുകയും ചോപ്സ്റ്റിക് ഉപയോഗിച്ച് ന്യൂഡില്‍സ് കഴിക്കുന്നതും വീഡിയോയില്‍ കാണാം. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

 

Also Read: വെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ? കണ്ടെത്താന്‍ ഇതാ ഒരു വഴി; വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios