ബ്രെഡും ബീഫും കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം; റെസിപ്പി
ബ്രെഡും ബീഫും നേന്ത്രപ്പഴവും കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെയെളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണ് ബ്രെഡ്- ബീഫ്- നേന്ത്രപ്പഴം ഫ്രൈ.
വേണ്ട ചേരുവകൾ
ബ്രെഡ് - 8 എണ്ണം (സൈഡ് മുറിച്ചിട്ട് ഒന്നു പരത്തി വെക്കണം )
പഴുത്ത നേന്ത്രപ്പഴം - 3 എണ്ണം
ബീഫ് - 300g (കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും കുരുമുളകും ഇട്ടു വേവിച്ചു ഒന്നു മിക്സിയിൽ പൊടിച്ചു എടുത്തത് )
മുട്ട- 1 എണ്ണം (നന്നായി ഒന്നു അടിച്ചു പതപ്പിച്ചു വെക്കുക )
നെയ്യ്- ആവശ്യത്തിന്
ഓയിൽ - വറുക്കാൻ ആവശ്യത്തിന്
മൈദ- ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപ്പഴം ചെറുതായി കട്ട് ചെയ്തു കുറച്ചു നെയ്യിൽ വഴട്ടി വെക്കുക. ഇനി ഈ നേന്ത്രപ്പഴം നന്നായി കുഴച്ചു ഓരോ പിടി എടുത്തതിന് ശേഷം നടുവിൽ വേവിച്ചു വെച്ചിരിക്കുന്ന ബീഫ് വെച്ച് റോള്‍ ആക്കിയെടുക്കുക. ഇനി പരത്തി വെച്ചിരിക്കുന്ന ബ്രെഡിൽ ഈ നേന്ത്രപ്പഴം- ബീഫ് കൂട്ട് മടക്കി എടുക്കുക. മടക്കി എടുക്കുമ്പോൾ വിട്ടു പോകാതിരിക്കാന്‍ ബ്രെഡിന്‍റെ അരികിൽ കുറച്ചു മൈദയും വെള്ളവും കൂടി കുഴമ്പു പരുവത്തിൽ ആക്കിയത് വെച്ച് ഒന്നു ഒട്ടിക്കുക. ശേഷം മുട്ട അടിച്ചു വെച്ചിരിക്കുന്നതിൽ ഇവ ഒന്നു മുക്കിയിട്ടു ഒരു പാൻ ചൂടാക്കി കുറച്ചു നെയ്യിൽ തിരിച്ചും മറിച്ചും ഇട്ടു ഒന്നു മൊരിച്ചെടുക്കുക. അല്ലെങ്കിൽ കുറച്ചു എണ്ണ ഒഴിച്ചു ഫ്രൈ ആക്കി എടുക്കുക. പഴംപൊരിയും ബീഫും കഴിക്കാൻ ഇഷ്ടം ഉള്ളവർക്ക് ഈ സ്നാക്കും ഇഷ്ടം ആകും.
Also read: വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം ബ്രെഡ് ലഡ്ഡു; റെസിപ്പി