കിടിലന്‍ രുചിയില്‍ ആപ്പിൾ ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് സുര്‍ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

how to prepare tasty apple lemonade recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

how to prepare tasty apple lemonade recipe

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലമാണ് ആപ്പിള്‍. ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ ലെമണേഡ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ആപ്പിൾ -1 കപ്പ് 
നാരങ്ങ -1 എണ്ണം 
തേൻ -3 സ്പൂൺ 
വെള്ളം -2 ഗ്ലാസ്‌ 
ഐസ് ക്യൂബ് -5 എണ്ണം 

തയ്യാറാക്കുന്ന വിധം

ആദ്യം ആപ്പിൾ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് ഇടുക. ഇനി അതിലേയ്ക്ക് നാരങ്ങാനീരും തേനും വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ഒന്ന് അടിച്ചെടുക്കുക.  അതിനുശേഷം ഇതിനെ നന്നായിട്ട് അരിച്ച് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇനി ആവശ്യത്തിന് ഐസ്ക്യൂബ് കൂടി ചേർത്ത് കുടിക്കാം. 

Also read: സ്പെഷ്യല്‍ ലിച്ചി ലെമണേഡ് തയ്യാറാക്കാം; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios