ചെറുനാരങ്ങയും പൈനാപ്പിളും ഉണ്ടെങ്കിൽ അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് അനീഷ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

how to prepare pineapple lemon juice recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഈ ചൂടുകാലത്ത് മനസ്സും ശരീരവും തണുപ്പിക്കാന്‍ ചെറുനാരങ്ങയും പൈനാപ്പിളും കൊണ്ടുള്ള കിടിലന്‍ പാനീയം തയ്യാറാക്കിയാലോ? 

വേണ്ട  ചേരുവകൾ

ചെറുനാരങ്ങ - ഒരെണ്ണം 
പൈനാപ്പിൾ - ഒരെണ്ണം
ഇഞ്ചി - ആവശ്യത്തിന് 
പഞ്ചസാര -  5 ടേബിൾ സ്പൂൺ
ഏലയ്ക്ക- ആവശ്യത്തിന് 
ഐസ് ക്യൂബ്
തണുത്ത വെള്ളം  

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിൽ നാരങ്ങയും 4 അല്ലെങ്കിൽ 5 കഷണം പൈനാപ്പിളും കട്ട് ചെയ്തു ഇടുക. ശേഷം ഇതിലേയ്ക്ക് കുറച്ചു ഇഞ്ചിയും ഏലയ്ക്കയും 5 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ച് എടുക്കുക. ശേഷം 4 ക്യൂബ് ഐസ് ഇട്ട ഗ്ലാസിലേയ്ക്ക് മിക്സിയിൽ അടിച്ചു വച്ച മിശ്രിതം അരിപ്പയിൽ അരിച്ചു ചേർക്കുക. അതിനു ശേഷം തണുത്ത വെള്ളം ചേർക്കുക. ഇനി ആവശ്യത്തിന് പഞ്ചസാരയും ചേർക്കാം. ഇതോടെ പൈനാപ്പിൾ ലൈം ജ്യൂസ് റെഡി.  

Also read: ബിരിയാണിക്കൊപ്പം കഴിക്കാം ഈ കിടിലന്‍ ചമ്മന്തി; റെസിപ്പി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios