ഇതൊരു സ്പെഷ്യൽ ന്യൂഡിൽസ്; തയ്യാറാക്കുന്ന വിധം

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ന്യൂഡിൽസ്. രുചികരമായ ന്യൂഡിൽസ് മിക്സ്ച്ചർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
 

how to prepare noodles mixture

തയ്യാറാക്കുന്ന വിധം...

ന്യൂഡിൽസ്                             100 ഗ്രാം
ഇഞ്ചി                                        അര ടേബിൾസ്പൂൺ 
സവാള                                     1 എണ്ണം
കാബേജ്                                  കാൽ കപ്പ്
കാരറ്റ്                                      കാൽ കപ്പ്
ടൊമാറ്റോ സോസ്               രണ്ട് ടേബിൾസ്പൂൺ
സ്പ്രിങ് ഒനിയൻ                 ആവശ്യത്തിന്
വറ്റൽ മുളക്                         രണ്ടെണ്ണം 
എണ്ണ                                        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ന്യൂഡിൽസ് അല്പം ഉപ്പിട്ട് വെള്ളത്തിൽ വേവിച്ചെടുക്കണം. വെന്ത ശേഷം വെള്ളം ഊറ്റിക്കളയാം. ഇനി അത് എണ്ണയിൽ വറുത്ത് കോരണം. ശേഷം കൈ കൊണ്ട് പ്രസ് ചെയ്തു ഒന്ന് പൊട്ടിച്ചെടുക്കാം.

വറ്റൽ മുളക് മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം. 

കാബേജ്, കാരറ്റ്, സവാള എന്നിവ ചെറുതായി അരിയണം. 

ഇനി എണ്ണ ചൂടാക്കിയ ശേഷം ഇഞ്ചി മൂപ്പിക്കാം. വറ്റൽ മുളക് ചേർക്കാം. അതും കൂടി മൂപ്പിക്കാം. 

സവാളയും കാബേജും കാരറ്റും ചേർക്കാം. ചെറുതായി ഒന്ന് ഇളക്കിയാൽ മതിയാകും. 

ഹൈ ഫ്ലെമിൽ വേണം ചെയ്യാൻ.  ഇനി ടൊമാറ്റോ സോസ് ചേർക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഇനി ന്യൂഡിൽസ് വറുത്തതും സ്പ്രിങ് ഒനിയനും ചേർക്കാം.

രുചികരമായ ന്യൂഡിൽസ് മിക്സ്ച്ചർ തയ്യാറായി...

how to prepare noodles mixture

Latest Videos
Follow Us:
Download App:
  • android
  • ios