കൂളാകാന്‍ തനി നാടന്‍ നന്നാരി സർബത്ത് കുടിക്കാം; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രഞ്ജിത തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ശരീരം കൂളാക്കാന്‍ നല്ല നാടന്‍ നന്നാരി സർബത്ത് കുടിച്ചാലോ?
വേണ്ട ചേരുവകൾ
നാരങ്ങ -2 എണ്ണം
നന്നാരി സിറപ്പ് -3 സ്പൂൺ
സോഡ -2 ഗ്ലാസ്
ഐസ് ക്യൂബ് -5 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് നാരങ്ങാനീരും നന്നാരി സർബത്തും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. ഇനി അതിലേയ്ക്ക് ആവശ്യത്തിന് സോഡ ചേർത്ത് കൊടുത്തതിനു ശേഷം അതിലേയ്ക്ക് ഐസ്ക്യൂബ് കൂടി ചേർത്ത് കുടിക്കാവുന്നതാണ്.
Also read: രുചികരവും ആരോഗ്യപ്രദവുമായ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് തയ്യാറാക്കാം; റെസിപ്പി