സ്പെഷ്യൽ കണവ തേങ്ങാപാൽ കറി തയ്യാറാക്കാം
കണവ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. കൊതിയൂറും കണവ തേങ്ങാപാൽ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ...
കണവ 4 എണ്ണം
കട്ടിയില്ലാത്ത തേങ്ങാപാൽ ഒന്നര കപ്പ്
സവാള നീളത്തിൽ അരിഞ്ഞത് 1 എണ്ണം
കറിവേപ്പില ആവശ്യത്തിന്
പുളിവെള്ളം ആവശ്യത്തിന്
മുളകുപൊടി ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മൂപ്പിക്കണം.
ഇനി തേങ്ങാപാൽ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.
ചൂടായി വരുമ്പോൾ കണവ ചേർക്കാം. കറിവേപ്പിലയും സവാളയും ചേർക്കാം. കൂടെ അല്പം പുളിവെള്ളവും ചേർത്ത് വേകുന്നവരെ തിളപ്പിച്ചെടുക്കാം.
കണവ തേങ്ങാപാൽ കറി തയ്യാറായി...