കിടിലൻ കോൺഫ്‌ളക്‌സ് മിക്സ്ച്ചർ തയ്യാറാക്കാം

വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാം അടിപൊളി കോൺഫ്‌ളക്‌സ് മിക്സ്ച്ചർ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഇത്. കോൺഫ്‌ളക്‌സ് മിക്സ്ച്ചർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

how to prepare corn flakes mixture

വേണ്ട ചേരുവകൾ....

കോൺ ഫ്ളക്സ്                                                 രണ്ട് കപ്പ്
വറുത്ത കപ്പലണ്ടി                                         ഒരു പിടി 
വറുത്ത പൊട്ടു കടല                                    ഒരു പിടി
ഉണക്ക മുന്തിരി                                              ഒരു പിടി
മുളക് പൊടി                                                   ഒരു ടീസ്പൂൺ
ഉപ്പ്                                                                      ആവശ്യത്തിന്
എള്ളെണ്ണ                                                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം എള്ളെണ്ണ ചൂടാക്കണം. അതിലേക്കു കപ്പലണ്ടിയും പൊട്ടുകടലയും ഉണക്കമുന്തിരിയും ചേർക്കാം. 

തീ സിമ്മിൽ വയ്ക്കണം. ഇനി മുളകുപൊടിയും ഉപ്പും ചേർക്കാം.

 മുളക് പൊടി കരിഞ്ഞ് പോകരുത്. എല്ലാം യോജിച്ചു കഴിയുമ്പോൾ കോൺ ഫ്ളക്സും ചേർത്ത് ഇളക്കിയെടുക്കണം. 

 കോൺഫ്‌ളക്‌സ് ചേർത്ത് ഇളക്കുമ്പോൾ പൊടിഞ്ഞ് പോകാതെ നോക്കണം.

 കോൺഫ്‌ളക്‌സ് മിക്സ്ച്ചർ തയ്യാറായി....

 

Latest Videos
Follow Us:
Download App:
  • android
  • ios