കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം, ഇതാ ഒരു സ്പെഷ്യൽ കുക്കീസ്

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് കുക്കീസ്. വെെകുന്നേരം സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കൊടുക്കാവുന്ന ഒന്നാണ് കുക്കീസ്. അടിപൊളി ബട്ടർ കുക്കീസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

how to prepare butter cookies

വേണ്ട ചേരുവകൾ...

മൈദ                                     രണ്ട് കപ്പ്
ബട്ടർ                                     മുക്കാൽ കപ്പ്
പഞ്ചസാര                            ഒരു കപ്പ്
മുട്ട                                          1 എണ്ണം
ബേക്കിംഗ് സോഡാ        അര ടീസ്പൂൺ
ബേക്കിംഗ് പൗഡർ          അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. 

ഇനി ഇത് ഉരുളകളാക്കി ചെറുതായി പരത്തി ബേക്കിംഗ് ട്രേയിൽ വച്ച് ബേക്ക് ചെയ്യാം. 

അതിനായി ഓവൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യാം. ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യാവുന്നതാണ്. ബട്ടർ കുക്കീസ് തയ്യാറായി...

തയ്യാറാക്കിയത്: നീനു സാംസൺ

Latest Videos
Follow Us:
Download App:
  • android
  • ios