ബ്രെഡ് ഉപയോഗിച്ച് സോഫ്റ്റ് പുട്ട് തയ്യാറാക്കാം; റെസിപ്പി
ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് ഉപയോഗിച്ച് പുട്ട് തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ് ഉപയോഗിച്ച് പുട്ട് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബ്രെഡ് പൊടി - 2 ഗ്ലാസ്
തേങ്ങ - 1/2 മുറി
ഉപ്പ് - 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ബ്രെഡ് പുട്ട് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ബ്രെഡ് മിക്സിയുടെ ജാറിലേയ്ക്ക് ഇട്ട് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് ബ്രെഡ് പൊടി ഇട്ടു കൊടുത്തതിനുശേഷം ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുക്കുക. ഇനി കൈ കൊണ്ട് ഒന്ന് കുഴച്ചെടുത്തതിനു ശേഷം ഒരു പുട്ടുകുറ്റിയിലേയ്ക്ക് ആവശ്യത്തിന് തേങ്ങ ഇട്ടുകൊടുത്തതിനുശേഷം അതിലേക്ക് പുട്ടുപൊടിയും ചേർത്ത്, വീണ്ടും തേങ്ങ ചേർത്തുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക. ചിരട്ടപ്പുട്ട് ആയിട്ടോ സാധാരണ പുട്ടായിട്ടോ വേവിച്ചെടുക്കാവുന്നതാണ്. വെറും രണ്ടുമിനിറ്റ് മാത്രം മതി രുചികരമായ ഈ ബ്രെഡ് പുട്ട് റെഡിയാക്കാന്‍.
Also read: ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി