ബ്രെഡ് ഉപയോഗിച്ച് രുചികരമായ കട്‌ലറ്റ് തയ്യാറാക്കാം; റെസിപ്പി
വീട്ടില്‍ ബ്രെഡിരിപ്പുണ്ടോ? എങ്കില്‍ ബ്രെഡ് കൊണ്ട് രുചികരമായ കട്‌ലറ്റ് തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വീട്ടില്‍ ബ്രെഡിരിപ്പുണ്ടോ? എങ്കില്‍ ബ്രെഡ് കൊണ്ട് രുചികരമായ കട്‌ലറ്റ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബ്രെഡ് പൊടി - 3 കപ്പ്
ഉരുളകിഴങ്ങ് - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
മുളക് പൊടി - 1 സ്പൂൺ
ഗരം മസാല - 1 സ്പൂൺ
മഞ്ഞൾ പൊടി - 1/2 സ്പൂൺ
മല്ലി ഇല - 2 തണ്ട്
മുട്ട - 1 എണ്ണം
സവാള - 2 എണ്ണം
വെജിറ്റബ്ൾസ് വേവിച്ചത് - 1/2 കപ്പ്
എണ്ണ - 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് ബ്രെഡ് പൊടി എടുത്തതിനുശേഷം അതിലേയ്ക്ക് ഉരുളക്കിഴങ്ങ് വേവിച്ചത് കൈകൊണ്ട് നന്നായി ഉടച്ചത് ചേർത്ത് കൊടുക്കുക. ഇനി മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, മല്ലിയില, ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുത്തതിനുശേഷം സവാള ചെറുതായി അരിഞ്ഞതും ചേർത്ത് വീണ്ടും നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം വെജിറ്റബിൾസ് വേണമെങ്കിൽ ചേർത്തുകൊടുക്കാം. ഇത്രയും ചേർത്തതിനുശേഷം നല്ലതുപോലെ കുഴച്ചെടുത്ത് ഉരുളകളാക്കി ഓരോന്നും കൈ കൊണ്ടു പരത്തിയതിന് ശേഷം മുട്ടയുടെ വെള്ളയിലേക്ക് മുക്കി, ബ്രഡ് പൊടിയിലും മുക്കിയതിനു ശേഷം നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്.
Also read: ബ്രെഡ് ഉപയോഗിച്ച് സോഫ്റ്റ് പുട്ട് തയ്യാറാക്കാം; റെസിപ്പി