ഉള്ളി പൂവ് കൊണ്ട് കിടിലനൊരു തോരൻ; റെസിപ്പി
ഉള്ളി പൂവിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഉള്ളി പൂവ് കൊണ്ട് തോരൻ തയ്യാറാക്കിയാലോ...?
ഉള്ളി പൂവ് കൊണ്ട് വിഭവങ്ങൾ തയ്യാറാക്കുന്നത് കുറവായിരിക്കും. ഉള്ളി പൂവിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഉള്ളി പൂവ് കൊണ്ട് തോരൻ തയ്യാറാക്കിയാലോ...?
വേണ്ട ചേരുവകൾ...
ഉള്ളി പൂവ് 1/2 കിലോ
നാളികേരം 1/2 മുറി
പച്ചമുളക് 2 എണ്ണം
ചുവന്ന മുളക് 2 എണ്ണം
എണ്ണ 2 സ്പൂൺ
കടുക് 1 സ്പൂൺ
കുരുമുളക് 1 സ്പൂൺ
ഉപ്പ് 1 സ്പൂൺ
മഞ്ഞൾ പൊടി 1/2 സ്പൂൺ
തയ്യാറാക്കുന്ന വിധം...
ഉള്ളിപ്പൂവ് നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക.ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ കടുക് ,മുളക് കറിവേപ്പില, എന്നിവ ചേർക്കുക. ഉള്ളി, കുരുമുളകു പൊടി ,മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക. അതിലേക്ക് തേങ്ങ പച്ചമുളക് ചതച്ചത് ചേർത്ത് ഒന്നുകൂടി നന്നായി ഇളക്കി വേവിക്കുക.
തയ്യാറാക്കിയത്:
ശുഭ