തക്കാളി സൂപ്പ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...
പോഷകഗുണമുള്ള തക്കാളി കൊണ്ട് ഒരു ഹെൽത്തി സൂപ്പ് തയ്യാറാക്കിയാലോ...വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സൂപ്പാണിത്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനുള്ള സൂപ്പ് വളരെ നല്ലതാണ്. പരതരത്തിലുള്ള സൂപ്പുകളുണ്ട്. പോഷകഗുണമുള്ള തക്കാളി കൊണ്ട് ഒരു ഹെൽത്തി സൂപ്പ് തയ്യാറാക്കിയാലോ...വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച സൂപ്പാണിത്.
വേണ്ട ചേരുവകള്‍....
തക്കാളി 7 എണ്ണം
പച്ചമുളക് 2 എണ്ണം( ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
ബ്ലാക്ക് സാള്‍ട്ട് കാല്‍ ടീസ്പൂണ്‍
കുരുമുളക് അര ടീസ്പൂണ്‍
കായം ഒരു നുള്ള്
ഇഞ്ചി അര ടീസ്പൂണ്‍
വെളുത്തുള്ളി 4 അല്ലി
ഉപ്പ് പാകത്തിന്
മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം കഷണങ്ങളാക്കിയ തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം, കായം എന്നിവ ചേര്‍ക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ചേര്‍ക്കുക. ചെറുതായി ഒന്ന് കുറകി വരുമ്പോൾ ബ്ലാക്ക് സാള്‍ട്ടും കുരുമുളകും ചേര്‍ക്കുക. ഇനി പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ മല്ലിയില ചേർത്ത് കഴിക്കുക.
സ്പെഷ്യൽ ബട്ടർ ഫ്രൂട്ട് ഷേക്ക്; എളുപ്പം തയ്യാറാക്കാം