Tomato chutney Recipe : കൊതിയൂറും നാടൻ തക്കാളി ചമ്മന്തി; റെസിപ്പി

ഹോട്ടലിൽ കിട്ടുന്ന തക്കാളി ചമ്മന്തി അതേ രുചിയോടെ വീട്ടിലും ഉണ്ടാക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ മികച്ച കോമ്പിനേഷനാണ് ഇത്. ഇനി എങ്ങനെയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

How To Make Tomato Chutney for Idli and Dosa

ദോശ അല്ലെങ്കിൽ ഇഡ്ഢലി ഈ രണ്ട് പലഹാരങ്ങൾക്കൊപ്പം എപ്പോഴും കോമ്പിനേഷൻ ചമ്മന്തി അല്ലെങ്കിൽ സാമ്പാർ തന്നെയായിരിക്കും. വിവിധ രുചിയിലുള്ള ചമ്മന്തി തയ്യാറാക്കാറുണ്ട്. തക്കാളി കൊണ്ട് വളരെ എളുപ്പം ഒരു ചമ്മന്തി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ...

ഉള്ളി                                  2 കപ്പ്‌
തക്കാളി                           1/ 2 കപ്പ്‌
ചുവന്ന മുളക്                 5 എണ്ണം
കാശ്മീരി മുളക്               2 എണ്ണം
വെളിച്ചെണ്ണ                3 ടേബിൾ സ്പൂൺ 
 ഉപ്പ്                                ആവശ്യത്തിന്
കറിവേപ്പില

തയ്യാറാക്കുന്ന വിധം...

ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് മുളക് വറുത്തെടുക്കുക, കറി വേപ്പില കൂടി വഴറ്റുക. അതിലേക്കു ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർത്തു വഴറ്റുക. ഒന്ന് വഴറ്റി വരുമ്പോൾ തക്കാളി കൂടി ചേർത്തു നന്നായി വഴറ്റി എടുക്കുക. തണുത്തു വരുമ്പോൾ ഉപ്പ് ചേർത്തു അരച്ചെടുക്കുക. അരച്ച ചമ്മന്തിയെ പാത്രത്തിലേക്കു മാറ്റിയ ശേഷം കുറച്ചു വെളിച്ചെണ്ണ തൂവി കൊടുക്കുക.ഇഡ്‌ലിക്കൊപ്പമോ ദോശയുടെ കൂടെയോ കഴിക്കാം.

തയ്യാറാക്കിയത്:
പ്രഭ

Read more  അവൽ പായസം എളുപ്പം തയ്യാറാക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios