ചക്ക കൊണ്ട് കിടിലന്‍ പുട്ട് തയ്യാറാക്കാം; റെസിപ്പി
ചക്ക കൊണ്ടൊരു രുചികരമായ പുട്ട് തയ്യാറാക്കിയാലോ? ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്. പുട്ടില്‍ തന്നെ പല വെറൈറ്റികളുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ പുട്ട് തയ്യാറാക്കിയാലോ? ചക്ക കൊണ്ടാണ് ഇവിടെ ഈ രുചികരമായ പുട്ട് തയ്യാറാക്കുന്നത്.
വേണ്ട ചേരുവകൾ
പഴുത്ത ചക്ക ചെറുതായി അരിഞ്ഞത് - 2 കപ്പ്
പുട്ട് പൊടി - 1 കപ്പ്
തേങ്ങ - 4 സ്പൂൺ
ഉപ്പ് -1 സ്പൂൺ
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുട്ടുപൊടിയിലേക്ക് പഴുത്ത ചക്ക ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത് ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക. ചക്ക അരച്ചിട്ടും ചേർത്തു കൊടുക്കാവുന്നതാണ്, പക്ഷേ ഇതുപോലെ ഉണ്ടാക്കിയാൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതുപോലെ നമുക്ക് ചക്ക അതിന്റെ എല്ലാ രുചിയോടും കൂടി ചവച്ച് കഴിക്കാനും സാധിക്കും. ഇങ്ങനെ നമുക്ക് പുട്ട് പൊടി കുഴച്ചതിനു ശേഷം പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും പിന്നെ കുറച്ച് ചക്ക ചേർത്ത് കുഴച്ച് പുട്ടുപൊടിയും ചേർത്തു കൊടുത്ത് അതിലേക്ക് വീണ്ടും തേങ്ങ കുറച്ച് നിറച്ചു കൊടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പുട്ടാണിത് മറ്റ് കറികൾ ഒന്നും ആവശ്യമില്ലാതെ കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
Also read: ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം