Manoharam Recipe : ഒരു നാലുമണി പാലക്കാടൻ പലഹാരം; തയ്യാറാക്കാം 'മനോഹരം'

എന്താണ്  മനോഹരം എന്ന പലഹാരം. ഒരു പാലക്കാടൻ പലഹാരമാണ് മനോഹരം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം. ഏറെനാൾ ചീത്തയാകാതെ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. 

how to make sweet Manoharam

എന്താണ്  മനോഹരം എന്ന പലഹാരം. ഒരു പാലക്കാടൻ പലഹാരമാണ് മനോഹരം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരം. ഏറെനാൾ ചീത്തയാകാതെ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും. 

വേണ്ട ചേരുവകൾ...

കടലമാവ്                                   1 കപ്പ്
അരിപൊടി                                1 കപ്പ്
ഉഴുന്ന് മാവ്                                 1 സ്പൂൺ
ഉപ്പ്                                                1 നുള്ള്
വെള്ളം                                    ആവശ്യത്തിന്
ശർക്കര                                         1 കപ്പ്
ചുക്ക്                                             1 സ്പൂൺ
ഏലയ്ക്ക                                      1 സ്പൂൺ
എണ്ണ                                              1/2 ലിറ്റർ 

തയ്യാറാക്കുന്ന വിധം...
ഒരു പാത്രത്തിലേക്ക് കടലമാവ്, അരിപൊടി, ഉഴുന്ന് മാവ് എന്നിവ ചേർത്ത് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.മുറുക്കിന്റെ ചില്ല് ഇട്ടു ഇടിയപ്പത്തിന്റെ അച്ചിൽ മാവ് നിറച്ചു ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞ് ഒഴിച്ച് വറുത്തു എടുക്കുക.വറുത്ത പലഹാരം നീളത്തിൽ പൊട്ടിച്ചു വയ്ക്കുക.ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ശർക്കരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഉരുക്കി അരിച്ചു അതിലേക്ക് ചുക്ക് പൊടിയും ഏലക്ക പൊടിയും ചേർത്ത് നന്നായി കുറുക്കി എടുക്കുക. കുറുക്കി കഴിഞ്ഞാൽ ഉണ്ടാക്കി വച്ച പലഹാരം അതിലേക്കു ചേർത്ത് ശർക്കര പൂർണ്ണമായും അതിൽ പിടിക്കുന്ന വരെ ഇളക്കി കൊണ്ടിരിക്കുക. മനോഹരം വളരെ പുരാതനമായ ഒരു പാലക്കാടൻ വിഭവം ആണ്‌.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

Latest Videos
Follow Us:
Download App:
  • android
  • ios