Mango Pickle Recipe : എണ്ണ മാങ്ങ അച്ചാർ ഇങ്ങനെ തയ്യാറാക്കൂ
മാങ്ങാ അച്ചാർ ഇഷ്ടമാണോ? അൽപം വ്യത്യസ്തമായി ഒരു കിടിലൻ മാങ്ങ അച്ചാർ തയ്യാറാക്കിയാലോ?
മാങ്ങാ അച്ചാർ വിവിധ രീതിയിൽ തയ്യാറാക്കാറുണ്ടല്ലോ. വർഷങ്ങളോളം ഇരിക്കുന്ന വിനാഗിരി ചേർക്കാത്ത എണ്ണ മാങ്ങാ അച്ചാർ എളുപ്പം തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
മാങ്ങാ 2 എണ്ണം
നല്ലെണ്ണ 100 ഗ്രാം
ഉലുവ 1 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
മുള്ളക് പൊടി 4 ടീ സ്പൂൺ
കായം 1 ടീസ്പൂൺ
ഉപ്പ് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം...
മാങ്ങാ വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. അതിന് ശേഷം നല്ലെണ്ണയിൽ 5 മിനിറ്റ് വറുത്ത് എടുക്കുക. ചീനച്ചട്ടി ചുടാക്കി തീ കുറച്ച് മസാലപൊടികൾ വഴറ്റി ഏടുക്കുക ശേഷം വറുത്ത മാങ്ങയും ബാക്കി വന്ന വറുത്ത എണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച എടുക്കുക. കാലങ്ങള്ളോളം ഇരിക്കുന്നു വിനാഗിരി ചേർക്കാതെ മാങ്ങ അച്ചാർ തയ്യാർ.
തയ്യാറാക്കിയത്:
രശ്മി ഷിജു, ചെന്നെെ
കറുമുറെ കൊറിക്കാൻ നല്ല നാടൻ അച്ചപ്പം വീട്ടിൽ തയ്യാറാക്കാം
ഊണിനൊപ്പം തൊട്ടുകൂട്ടാൻ സ്പെഷ്യൽ ചമ്മന്തി; റെസിപ്പി...
വേണ്ട ചേരുവകൾ...
തേങ്ങ 2 കപ്പ്
ചെറിയ ഉള്ളി 5 എണ്ണം
പുളി ആവശ്യത്തിന്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വറ്റൽമുളക് 10 എണ്ണം
കറിവേപ്പില ഒരു തണ്ട്
മുളകുപൊടി ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യമൊന്ന് വറ്റൽമുളക് ഒന്ന് ചുട്ടെടുക്കണം. ശേഷം വറ്റൽ മുളകും മുളക് പൊടിയും ചൂടാക്കി എടുക്കുക. മുളക് ചേർത്ത് ചെറുതായൊന്ന് ചൂടായി കഴിഞ്ഞാൽ മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ചേർത്ത് നന്നായി ചൂടാക്കുക. തണുത്ത് കഴിഞ്ഞാൽ മിക്സിയിൽ അടിച്ചെടുക്കുക. ചൂട് ചോറും കഞ്ഞിയുടെ കൂടെ കഴിക്കാൻ പറ്റിയ തനിനാടൻ ചമ്മന്തിയാണിത്.
Read more വൈകീട്ട് സ്നാക്ക് ആയി കഴിക്കാന്‍ രുചികരമായ ചന്ന കെബാബ്...