ഔഷധ ഗുണങ്ങൾ നിറഞ്ഞ മില്ലറ്റ് കർക്കിടക കഞ്ഞി ; ഈസി റെസിപ്പി
വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ മില്ലറ്റ് കർക്കിടക കഞ്ഞി. സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കർക്കിടക മാസത്തിൽ ഭക്ഷണ ചിട്ടകൾ ഏറെ പ്രധാനമാണ്. ഏറെ ഔഷധ ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഉലുവ മരുന്ന്, നവധാധ്യം, ഉലുവക്കഞ്ഞി എന്നിവയെല്ലാം കഴിക്കാവുന്നതാണ്. കർക്കിടക മാസത്തിൽ കഴിക്കേണ്ട ഒരു ഭക്ഷണമാണ് മില്ലറ്റ് കർക്കിടക കഞ്ഞി. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ സ്പെഷ്യൽ മില്ലറ്റ് കർക്കിടക കഞ്ഞി.
വേണ്ട ചേരുവകൾ
- 1.ചാമ ( little millet ) ഒരു കപ്പ്
- ( ആറു മുതൽ എട്ടു മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുക )
- 2.ആശാളി (Halim seeds), ചുക്കുപ്പൊടി, ഉലുവ, ജീരകം, അയമോദകം ചെറിയ സ്പൂൺ വീതം
- 3.മഞ്ഞൾപ്പൊടി കാൽ ടീ സ്പൂൺ
- 4.തേങ്ങാപ്പാൽ കാൽ കപ്പ്
- 5.ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചാമ, രണ്ടാമത്തെ ചേരുവകൾ, മഞ്ഞൾപ്പൊടി, രണ്ടര കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക. അതിനു ശേഷം തേങ്ങാപ്പാലും ഉപ്പും ചേർത്ത് ചൂടോടെ കഴിക്കുക.
വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ കിടിലനൊരു സ്വീറ്റ് എളുപ്പം തയ്യാറാക്കാം