Gooseberry Juice : നെല്ലിക്ക കൊണ്ടൊരു ഹെൽത്തി ജ്യൂസ്; റെസിപ്പി
ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റെ്, ഫൈബര്‍, മിനറല്‍സ്, കാല്‍ഷ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റെ്, ഫൈബർ, മിനറൽസ്, കാൽഷ്യം എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. സ്‌ഥിരമായി നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
ആമാശയത്തിന്റെ പ്രവർത്തനം സുഖമമാക്കുന്നു. ഒപ്പം കരൾ, തലച്ചോർ, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നു. പ്രമേഹം നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനും നെല്ലിക്ക സ്‌ഥിരമായി കഴിക്കണം. നെല്ലിക്കയിൽ ഉയർന്ന അളവിലുള്ള ഫൈബർ ദഹനപ്രക്രിയ സുഖമമാക്കുന്നു.
ഹൃദയധമനികളുടെ ആരോഗ്യം വർധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാൻ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാൽ ഹൃദ്രോഗങ്ങൾ തടയാം. നെല്ലിക്കയിലുള്ള ആന്റി ഓക്‌സിഡന്റെുകൾ ചർമ്മം പ്രായമാകുന്നതിൽ നിന്ന് സംരക്ഷിക്കും. നെല്ലിക്ക കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിച്ച് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇനി മുതൽ ഒരു ജ്യൂസ് കുടിക്കണമെന്ന് തോന്നിയാൽ നെല്ലിക്ക കൊണ്ടൊരു ഹെൽത്തി ജ്യൂസ് കുടിക്കാവുന്നതാണ്.
വേണ്ട ചേരുവകൾ...
നെല്ലിക്ക 6 എണ്ണം
ചെറുനാരങ്ങ ഒന്നിന്റെ പകുതി
ഇഞ്ചി 2 കഷ്ണം
വെള്ളം 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക. ശേഷം ചെറുനാരങ്ങ, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസ് ഒരു 20 മിനുട്ട് മാറ്റി വയ്ക്കണം. ഇഞ്ചിയുടെ ഊറൽ ജൂസിന്റെ അടിയിൽ വരും. ശേഷം ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയിൽ വന്ന ഊറൽ കളയണം. ഇനി മധുരം വേണ്ടവർക്ക് ജൂസിൽ തേൻ ചേർക്കാവുന്നതാണ്.
ഇവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതൽ; പഠനം