Homemade Peanut Butter : പീനട്ട് ബട്ടർ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം
കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് ഊർജ്ജം നൽകുവാൻ പറ്റിയ മികച്ചൊരു ഭക്ഷണമാണ് പീനട്ട് ബട്ടർ.
നമ്മളിൽ പലരും പീനട്ട് ബട്ടർ (peanut butter) പുറത്ത് നിന്ന് വാങ്ങുന്നവരാണ്. എന്നാൽ വിവിധ തരം പ്രിസർവേറ്റീവുകൾ ചേർത്താകും കടയിൽ നിന്ന് ബട്ടർ ലഭിക്കുക. ബ്രഡിനൊപ്പമോ അല്ലാതെയോ പീനട്ട് ബട്ടർ പതിവായി കഴിക്കുന്നവരാണെങ്കിൽ ഇനി മുതൽ പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ പീനട്ട് ബട്ടർ എളുപ്പം തയ്യാറാക്കാവുന്നതാണ്.
കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് ഊർജ്ജം നൽകുവാൻ പറ്റിയ മികച്ചൊരു ഭക്ഷണമാണ്.
Read more ഓട്സ് ദോശ ഇങ്ങനെ തയ്യാറാക്കിയാലോ?
പീനട്ട് ബട്ടർ തയ്യാറാക്കുന്നതിന് ധാരാളം ചേരുവകൾ ആവശ്യമില്ല. ഇതിനായി വേണ്ടത് നിലക്കടല, ഉപ്പ്, പഞ്ചസാര, കുറച്ച് എണ്ണ എന്നിവ മാത്രമാണ്. എങ്ങനെയാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു കപ്പ് തൊലി കളഞ്ഞ കപ്പലണ്ടി എടുക്കുക.ശേഷം വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയിൽ നല്ലത് പോലെ കപ്പലണ്ടി പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ 3 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. നന്നായി പേസ്റ്റ് പരുവത്തിലായി കഴിഞ്ഞാൽ കുപ്പിയിലേക്ക് പകർത്തി ഫ്രിഡ്ജിൽ വച്ചിരുന്നാൽ കേട് വരാതെ സൂക്ഷിക്കാം. (ഇതിൽ സൺഫ്ലവർ ഓയിലിന് പകരം ബട്ടറോ മറ്റേതെങ്കിലും എണ്ണയോ ചേർക്കാവുന്നതാണ്).
അറിയാം നിലക്കടല കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച്...
നിലക്കടലയിൽ (peanuts) പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിവിധ ആരോഗ്യകരമായ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വിവിധ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി (obesity) നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം(calcium), മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോഗിക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയില്ലെന്ന് പഠനങ്ങൾ പറയുന്നു.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും.
ബയോട്ടിൻ, നിയാസിൻ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല.
'ടേസ്റ്റി ആന്‍റ് ക്രീമി' മുട്ടക്കറി തയ്യാറാക്കാം പതിനഞ്ച് മിനുറ്റ് കൊണ്ട്...