ഈ ഓണത്തിന് ചെറുപയര്‍ പരിപ്പ് പായസം തയ്യാറാക്കിയാലോ....

ഈ ഓണത്തിന് സ്പെഷ്യൽ ചെറുപയര്‍ പരിപ്പ് പായസം തയ്യാറാക്കിയലോ.....?

how to make parippu payasam

ഈ ഓണത്തിന് സ്പെഷ്യൽ ചെറുപയര്‍ പരിപ്പ് പായസം തയ്യാറാക്കിയലോ. വളരെ എളുപ്പവും രുചികരവുമായ ഒരു കിടിലൻ പായസമാണിത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകള്‍....

ചെറുപയര്‍ പരിപ്പ്            250 ഗ്രാം
തേങ്ങ                                  2 എണ്ണം
ശര്‍ക്കര                              500ഗ്രാം
ചുക്ക് പൊടി                     കാല്‍ ടീസ്പൂണ്‍
ഏലയ്ക്ക പൊടി              അര ടീസ്പൂണ്‍
ചെറിയ ജീരകം                ഒരു നുള്ള്
കശുവണ്ടി                        ആവശ്യത്തിന്
 മുന്തിരിങ്ങ                      ആവശ്യത്തിന്
തേങ്ങാക്കൊത്ത്             ആവശ്യത്തിന്
നെയ്യ്                                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറക്കുക. തണുത്തതിനുശേഷം വറുത്ത പരിപ്പ് ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം . അതിനു ശേഷം നന്നായി കഴുകിയ പരിപ്പ് തേങ്ങയുടെ മൂന്നാം പാലില്‍ വേവിയ്ക്കുക. ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക. വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിക്കുക.അതിന് ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. കുറച്ച് നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക . പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. ഏകദേശം 4-5 മിനിറ്റ് ഴിയുമ്പോള്‍ ജീരകപ്പൊടിയും, ഏലയ്ക്കായും , ചുക്ക് പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക. അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ്ടി, മുന്തിരിങ്ങ എന്നിവയും, നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം തയ്യാറായി....

ഇത് സ്പെഷ്യൽ വെജിറ്റബിൾ കുറുമ; തയ്യാറാക്കുന്ന വിധം...

 

 

Latest Videos
Follow Us:
Download App:
  • android
  • ios