കിടിലൻ രുചിയിൽ പനീർ പൊട്ടറ്റോ വിം​ഗ്സ് ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് സീമ രാജേന്ദ്രൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

how to make paneer potato wings recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾക്ക് എപ്പോഴും വ്യത്യസ്ത രുചിയിലുള്ള ഭ​ക്ഷണങ്ങളാണല്ലോ താൽപര്യം. സ്കൂളിൽ കൊടുത്ത് വിടാനും വെെകിട്ട് ചായയ്ക്കൊപ്പം കഴിക്കാനുമെല്ലാം പറ്റിയൊരു വിഭവം ആയാലോ?. രുചികരമായ പനീർ പൊട്ടറ്റോ വിം​ഗ്സ് എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • ഉരുളക്കിഴങ്ങ് വട്ടത്തിൽ മുറിച്ചത്                                           20 സ്ലെെസ്
  • പനീർ ക്യൂബ്സ്                                                                                   20 എണ്ണം
  • തക്കാളി ചതുര കഷ്ണങ്ങൾ                                                           20 എണ്ണം
  • കാപ്സികം ചതുരകഷ്ണങ്ങൾ                                                          20 എണ്ണം
  • വെളുത്ത എള്ള്                                                                               I0  ​ഗ്രാം
  • നാരങ്ങനീര്                                                                                       1 സ്പൂൺ
  • കുരുമുളക് പൊടി                                                                           1 സ്പൂൺ
  • ബട്ടൻ                                                                                                   10 ​ഗ്രാം
  • Refined oil                                                                                        50 എം എൽ
  • ഉപ്പ്                                                                                                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പനീർ ക്യൂബ്സിലും കാപ്സികം, തക്കാളി പീസ് എന്നിവയിലും ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, നാരങ്ങനീര്, വെളുത്ത എള്ള് എന്നിവ പുരട്ടി ബട്ടറിൽ ഷാലോ ഫ്രെെ ചെയ്തെടുക്കുക. ഓരോ ഉരുളക്കിഴങ്ങ് പീസും പനീറും തക്കാളിയും, കാപ്സികവും ഒരു ചെറിയ സ്റ്റിക്കിൽ കുത്തി വെളുത്ത എള്ളും വിതറി ചൂടായ ഓയിലിൽ വറുത്തെടുക്കുക. ഏതെങ്കിലും സ്വീറ്റ് സോസ് ഉപയോഗിച്ച് സെർവ് ചെയ്യുക കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്നാക് ആണിത്.

സൂപ്പർ ടേസ്റ്റിൽ ബേബി കോൺ ഫ്രൈ ; ഈസി റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios