ഓട്സ് കൊണ്ട് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഓട്സ് കൊണ്ട് ദോശ തയ്യാറാക്കിയാലോ...വളരെ എളുപ്പവും ഹെൽത്തിയുമാണ് ഓട്സ് ദോശ..

how to make oats dosha

ദോശ പ്രധാനപ്പെട്ട ബ്രേക്ക് ഫാസ്റ്റ് വിഭവമാണല്ലോ. പലരീതിയിൽ ദോശ തയ്യാറാക്കാം. ഓട്സ് കൊണ്ട് ദോശ തയ്യാറാക്കിയാലോ...വളരെ എളുപ്പവും ഹെൽത്തിയുമാണ് ഓട്സ് ദോശ...എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ഓട്സ്                                         ഒരു കപ്പ്‌
ദോശ മാവ്                            4 സ്പൂൺ
പച്ചമുളക്                              2 എണ്ണം ചെറുതായി അരിഞ്ഞത് 
ഇഞ്ചി                                    1 സ്പൂൺ  ചെറുതായി അരിഞ്ഞത്
സവാള                                  1 എണ്ണം ചെറുതായി അരിഞ്ഞത്
ജീരകം                                  കാൽ സ്പൂൺ
ഉപ്പ്                                        ആവശ്യത്തിന്
മല്ലിയില                              2 സ്പൂൺ ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്സ് മിക്സിയിൽ ഒന്ന് പൊടിച്ച് എടുക്കുക. ചെറിയ തരികളോടെ പൊടിക്കണം, അതിലേക്കു, ദോശ മാവ്, പച്ചമുളക്, ഇഞ്ചി, ജീരകം, മല്ലിയില, സവാള, ഉപ്പ് ചേർത്ത് ഇളക്കി 10 മിനുട്ട് അടച്ചു വയ്ക്കുക. ദോശകല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി മുകളിൽ കുറച്ചു നല്ലെണ്ണയോ, നെയ്യോ ഒഴിച്ചു രണ്ട് വശവും മൊരിച്ചു എടുക്കുക ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ദോശയാണ് ഓട്സ് ദോശ.

തയ്യാറാക്കിയത്:
ആശ

Latest Videos
Follow Us:
Download App:
  • android
  • ios