Vazhakkai Podimas Recipe : വാഴക്ക പൊടിമാസ് ഈസിയായി തയ്യാറാക്കാം

തമിഴ്നാടിന്റെ സ്വന്തം വാഴക്ക പൊടിമാസ്. ചൂട് ചോറ്, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ മികച്ചതാണ് ഈ വിഭവം.

how to make make tasty vazhakkai podimas

തമിഴ്നാടിന്റെ സ്വന്തം വാഴക്ക പൊടിമാസ്. ചൂട് ചോറ്, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ മികച്ചതാണ് ഈ വിഭവം.

വേണ്ട ചേരുവകൾ...

 പച്ചക്കായ                           2 എണ്ണം
 തേങ്ങ                              കാൽ കപ്പ്
 ചെറിയ ഉള്ളി                  15 എണ്ണം
 കുരുമുളകുപൊടി         ഒരു സ്പൂൺ
 ചുവന്ന മുളക് ചതച്ചത്   ഒരു സ്പൂൺ
 മഞ്ഞൾപൊടി                അര സ്പൂൺ
 കറിവേപ്പില                     രണ്ട് തണ്ട്
 എണ്ണ                                  രണ്ട്  സ്പൂൺ
 കടുക്                                ഒരു സ്പൂൺ
 ചുവന്ന മുളക്                    രണ്ടെണ്ണം
 ജീരകം                                അര സ്പൂൺ
 ഉപ്പ്                                           ഒരു സ്പൂൺ

 തയ്യാറാക്കുന്ന വിധം...

വാഴക്കാ തോലോട് കൂടെ കുക്കറിൽ വേവിച്ചെടുക്കുക. ശേഷം തോല്കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു ചീനച്ചട്ടി വച്ചു  ചൂടാകുമ്പോൾ,  അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ഒപ്പം ജീരകവും ചേർക്കുക. ഒപ്പം തന്നെ ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം ചുവന്നുള്ളി ചതച്ചതും ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റിയതിനുശേഷം ചതച്ചു  വെച്ചിട്ടുള്ള മുളകു ചതച്ചതും, കുരുമുളകുപൊടിയും കൂടെ ചേർക്കുക. നന്നായി വഴറ്റി യോജിപ്പിച്ച ശേഷം, വാഴക്ക ഗ്രേറ്റ്‌ ചെയ്തതും ചേർക്കുക. ഒപ്പം നാളികേരം ചേർത്ത് കൊടുക്കുക,ആവശ്യത്തിന് ഉപ്പും ചേർക്കുക. വീണ്ടും നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് ഡ്രൈ ആക്കി എടുക്കുക പൊടിമാസ്  തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

Read more  സ്പെഷ്യൽ തക്കാളി മോര് കറി റെസിപ്പി

കപ്പ അവിയൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

കപ്പ നീളത്തിൽ അരിഞ്ഞത് 1 കിലോ
തേങ്ങ 1/2 മുറി
പച്ചമുളക് 2 എണ്ണം
ജീരകം 1 സ്പൂൺ
മഞ്ഞൾ പൊടി 1 സ്പൂൺ
വെളിച്ചെണ്ണ 3 സ്പൂൺ
കറിവേപ്പില 3 തണ്ട്

തയ്യാറാക്കുന്ന വിധം...

കപ്പ തോല് കളഞ്ഞു കഴുകി നീളത്തിൽ അറിഞ്ഞു എടുക്കുക. ശേഷം കുക്കറിൽ 2 വിസിൽ വച്ചു വേകിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കറി വേപ്പില, മഞ്ഞൾ പൊടി എന്നിവ ചതച്ചെടുക്കുക.വേകിച്ച കപ്പ വീണ്ടും കഴുകി ഒരു മൺ ചട്ടിയിലേക്ക് എടുത്തു ചതച്ച കൂട്ടും, ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് കുഴച്ചു ചെറിയ തീയിൽ ചൂടാക്കി വേവിച്ചു എടുക്കുക.

 

Latest Videos
Follow Us:
Download App:
  • android
  • ios