കിടിലൻ രുചിയിൽ പച്ച പേരയ്ക്ക നാരങ്ങ വെള്ളം ; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വിറ്റാമിൻ എ, സി, ബി, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, അയേൺ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. പ്രമേഹം മുതൽ ഉയർന്ന രക്തസമ്മർദ്ദം വരെ നിയന്ത്രിക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. പേരയ്ക്ക കൊണ്ട് വെറെെറ്റിയായൊരു പാനീയം തയ്യാറാക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ പേരയ്ക്ക നാരങ്ങ വെള്ളം.
വേണ്ട ചേരുവകൾ
പച്ച പേരയ്ക്ക 1 എണ്ണം
നാരങ്ങ 1 എണ്ണം
വേളളം 2 ഗ്ലാസ്
പഞ്ചസാര 3 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ച പേരയ്ക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. നല്ലപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം വേണം മുറിച്ചെടുക്കേണ്ടത്. അതിനുശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പഞ്ചസാരയും ചേർത്ത് നാരങ്ങ നീരും ചേർത്തു കൊടുക്കുക. പേരയ്ക്ക തോലോടുകൂടി തന്നെ ചേർത്തു കൊടുക്കുക. ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് വെള്ളവും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് അരച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഐസ്ക്യൂബ് ചേർത്ത് കുടിക്കാവുന്നതാണ്.
വെറൈറ്റി ഞാവൽപ്പഴം ലെമണേഡ് തയ്യാറാക്കാം; റെസിപ്പി