വെളുത്തുള്ളി ഇങ്ങനെ സൂക്ഷിച്ചുനോക്കൂ; പാചകം എളുപ്പത്തിലാക്കാം...

ചിലര്‍ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം സമയമുള്ളപ്പോള്‍ തൊലി കളഞ്ഞ് വൃത്തിയാക്കി എയര്‍ടൈറ്റ് പാത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പാചകം ചെയ്യുന്ന സമയത്ത് ഇവയെടുത്ത് ഉപയോഗിച്ചാല്‍ മതിയല്ലോ. ഇത്തരത്തില്‍ വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം പേസ്റ്റ് ആക്കി അരച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുമുണ്ട്. ഇതെല്ലാം തന്നെ പാചകം എളുപ്പത്തിലാക്കുന്നതിനാണ് ചെയ്യുന്നത്. 

how to make garlic powder at home hyp

പതിവായി പാചകം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്നൊരു പ്രയാസമായാരിക്കും ഉള്ളി, വെളുത്തുള്ളി, ഇഞ്ചി പോലുള്ള ചേരുവകള്‍ തൊലി കളഞ്ഞ്, വൃത്തിയാക്കി പാചകത്തിന് പാകമാകും വിധം ശരിയാക്കിയെടുക്കുന്നത്. ഇതിന് സമയവും ഏറെ ചെലവാകും എന്നതാണ് മിക്കവര്‍ക്കുമുള്ള പരാതി. 

ചിലര്‍ ഈ പ്രശ്നങ്ങളൊഴിവാക്കാൻ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം സമയമുള്ളപ്പോള്‍ തൊലി കളഞ്ഞ് വൃത്തിയാക്കി എയര്‍ടൈറ്റ് പാത്രങ്ങളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. പാചകം ചെയ്യുന്ന സമയത്ത് ഇവയെടുത്ത് ഉപയോഗിച്ചാല്‍ മതിയല്ലോ. ഇത്തരത്തില്‍ വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം പേസ്റ്റ് ആക്കി അരച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുമുണ്ട്. ഇതെല്ലാം തന്നെ പാചകം എളുപ്പത്തിലാക്കുന്നതിനാണ് ചെയ്യുന്നത്. 

ഇനി മുതല്‍ പാചകം എളുപ്പത്തിലാക്കാൻ വെളുത്തുള്ളി സൂക്ഷിക്കാവുന്നൊരു രീതിയാണിപ്പോള്‍ പങ്കുവയ്ക്കുന്നത്. വെളുത്തുള്ളി പൊടിയാക്കി സൂക്ഷിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. സൂപ്പുകളിലോ സലാഡുകളിലോ ചേര്‍ക്കാനോ ഇറച്ചിയോ മീനോ മറ്റോ ഫ്രൈ ചെയ്യാൻ മസാലക്കൂട്ട് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാനോ എല്ലാം വെളുത്തുള്ളി പൗഡറാക്കിയത് ഉപയോഗിക്കാവുന്നതാണ്. 

വെളുത്തുള്ളി പൗഡറാക്കുന്നത് എങ്ങനെയെന്നായിരിക്കും ഇപ്പോള്‍ അധികപേരും ചിന്തിക്കുന്നത്. ഇത് വളരെ ലളിതമായി വീട്ടില്‍ വച്ച് തന്നെ ചെയ്യാവുന്നതേയുള്ളൂ. അല്‍പസമയം ഇതിന് വേണ്ടി മാറ്റിവയ്ക്കണമെന്നേ ഉള്ളൂ. 

നല്ലയിനം വെളുത്തുള്ളി വാങ്ങിച്ച് ഇത് കുറച്ചധികമെടുത്ത് തൊലി കളഞ്ഞ് കഴുകിയെടുക്കുക. കഴുകിയ വെള്ളത്തിന്‍റെ അംശം മുഴുവൻ പോയ ശേഷം ഇവ കഷ്ണങ്ങളാക്കണം. ഇനി കഷ്ണങ്ങളാക്കിയ വെളുത്തുള്ളി വലിയൊരു ട്രേയില്‍ പരസ്പരം അകലത്തില്‍ വച്ച് ഒന്നുകില്‍ ഇത് വെയിലത്ത് വച്ച് ഉണക്കണം. അല്ലെങ്കില്‍ ബേക്ക് ചെയ്തെടുക്കണം. എന്തായാലും മുഴുവനായി ജലാംശം പോയി ഇത് ഉണങ്ങിക്കിട്ടണം. ശേഷം ഇത് പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെയാണ് ഗാര്‍ലിക് പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്നത്. 

എയര്‍ടൈറ്റ് കണ്ടെയ്നറിലാണ് ഗാര്‍ലിക് പൗഡര്‍ സൂക്ഷിക്കേണ്ടത്. ഇതിലേക്ക് നനവ് വീഴാതെ എപ്പോഴും ശ്രദ്ധിക്കണം. മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിച്ചാല്‍ മതിയാകും, ഫ്രിഡ്ജില്‍ വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. 

Also Read:-അച്ചാറുകളും സോസുകളും ജാമുകളുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios