Easy kappa Aviyal Recipe : കപ്പ അവിയൽ എളുപ്പം തയ്യാറാക്കാം

ഈ അവിയിൽ ഉച്ചയ്ക്ക് ചോറിന്റെ ഒപ്പവും കൂടാതെ വൈകിട്ട് ചായയുടെ കൂടെയും കഴിക്കാം. എങ്ങനെയാണ് ഈ കപ്പ അവിയൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

how to make easy kappa aviyal

ഉച്ചയ്ക്ക് ആയാലും, വൈകിട്ടായാലും, രാവിലെ ആയാലും, കപ്പ കഴിക്കാൻ ഇഷ്ടപ്പെടുന്ന മലയാളിയുടെ പ്രിയപ്പെട്ട കപ്പ കൊണ്ട് ഒരു അവിയലാണ് തയ്യാറാക്കുന്നത്. ഈ അവിയിൽ ഉച്ചയ്ക്ക് ചോറിന്റെ ഒപ്പവും കൂടാതെ വൈകിട്ട് ചായയുടെ കൂടെയും കഴിക്കാം. എങ്ങനെയാണ് ഈ കപ്പ അവിയൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

കപ്പ നീളത്തിൽ അരിഞ്ഞത്                 1 കിലോ
തേങ്ങ                                                            1/2 മുറി
പച്ചമുളക്                                                      2 എണ്ണം
ജീരകം                                                           1 സ്പൂൺ
മഞ്ഞൾ പൊടി                                            1 സ്പൂൺ
വെളിച്ചെണ്ണ                                                  3 സ്പൂൺ
കറിവേപ്പില                                                   3 തണ്ട്

തയ്യാറാക്കുന്ന വിധം...

കപ്പ തോല് കളഞ്ഞു കഴുകി നീളത്തിൽ അറിഞ്ഞു എടുക്കുക. ശേഷം കുക്കറിൽ 2 വിസിൽ വച്ചു വേകിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കറി വേപ്പില, മഞ്ഞൾ പൊടി എന്നിവ ചതച്ചെടുക്കുക.വേകിച്ച കപ്പ വീണ്ടും കഴുകി ഒരു മൺ ചട്ടിയിലേക്ക് എടുത്തു ചതച്ച കൂട്ടും, ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് കുഴച്ചു ചെറിയ തീയിൽ ചൂടാക്കി വേകിച്ചു എടുക്കുക.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

കഞ്ഞിക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു വിഭവം; റെസിപ്പി

വേണ്ട ചേരുവകൾ...

പച്ചമുളക്                        1/2 കിലോ
ഉഴുന്ന്                               1 കപ്പ്
പുളി                             ഒരു നെല്ലിക്ക വലിപ്പം
ഉപ്പ്                                     1 1/2 സ്പൂൺ
നല്ലെണ്ണ                            3 സ്പൂൺ
കറിവേപ്പില                      3 തണ്ട്

തയ്യാറാക്കുന്ന വിധം...

ആദ്യം പച്ചമുളക് നന്നായി കഴുകുക. ഉഴുന്ന് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് പച്ചമുളക്, ഉഴുന്നും, ഉപ്പും, പുളിയും, ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി ചുടാക്കി അതിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പില ചേർത്ത് പൊട്ടിച്ചതിനുശേഷം, അരച്ച കൂട്ടും ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഏകദേശം ഒരു 15 മിനിറ്റോളം നന്നായി വഴറ്റി എടുക്കുമ്പോൾ ഏകദേശം ഒരു തോരന്റെ രൂപത്തിൽ ആയി വരും.ഇത് നമുക്ക് വായുകടക്കാത്ത കുപ്പിയിൽ സൂക്ഷിച്ചുവയ്ക്കുകയാണെന്നുണ്ടെങ്കിൽ കുറച്ചുനാൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ കഞ്ഞിയുടെ കൂടെയാണ് ഏറ്റവും കൂടുതൽ ടേസ്റ്റ് ചോറിന്റെ ഒപ്പം ഒരു സൈഡ് ഡിഷ് ഇല്ലായെങ്കിൽ കറിയും, ഈ ഒരു വിഭവം മാത്രം മതി ഊണു കഴിക്കാനും.

 

Latest Videos
Follow Us:
Download App:
  • android
  • ios