Pumpkin Soup Recipe : ചൂടോടെ മത്തങ്ങ സൂപ്പ് കഴിച്ചാലോ? റെസിപ്പി

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള മത്തങ്ങയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും. 

how to make easy healthy pumpkin soup

മത്തങ്ങയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ദഹനത്തിന്റെ ആരോഗ്യത്തിന് നാരുകൾ അത്യന്താപേക്ഷിതമാണ്, ഇത് ശരീരഭാരം കുറയ്ക്കാനും വിശപ്പ് വേദന കുറയ്ക്കാനും അത്യന്താപേക്ഷിതമാണ്. 100-ഗ്രാം മത്തങ്ങയിൽ 0.5 മില്ലിഗ്രാം ഫൈബർ മാത്രമേ അടങ്ങിയിട്ടുള്ളൂ. 

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള മത്തങ്ങയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യും. 

Read more  ഊണിനൊപ്പം തൊട്ടുകൂട്ടാൻ സ്പെഷ്യൽ ചമ്മന്തി; റെസിപ്പി

മത്തങ്ങ കൊണ്ടുള്ള വിഭവങ്ങൾ നിങ്ങളുടെ ഡയറ്റിൽ ധാരാളം ഉൾപ്പെടുത്തുക. ഇനി മുതൽ മത്തങ്ങ ഹെൽത്തിയായൊരു സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

മത്തങ്ങ കഷ്ണങ്ങളാക്കിയത്     2 കപ്പ്
ഒലീവ് ഓയിൽ                            2  ടേബിൾ സ്പൂൺ
ചെറിയഉള്ളി                               1 എണ്ണം
വെളുത്തുള്ളി                             രണ്ട് അല്ലി
ഉപ്പ്                                            ആവശ്യത്തിന്
കുരുമുളകുപൊടി                   അരടീസ്പൂൺ
വെള്ളം                                    2 കപ്പ് 
ക്രീം                                      അലങ്കരിക്കാൻ ആവശ്യമായത്.

തയ്യാറാക്കുന്ന വിധം....

ആദ്യം വലിയൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ ഒലീവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഉള്ളി ചേർത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ചേർത്തിളക്കുക. ഇനി മത്തങ്ങ ചേർത്ത് അൽപം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.

ഇളക്കി നിറംമാറും വരെ വേവിക്കുക. ഇനി വെള്ളം ചേർത്തിളക്കി 15 മിനിറ്റ് മൂടിവച്ച് വേവിക്കുക. മത്തങ്ങ നന്നായി വെന്തതിനു ശേഷം തണുക്കാൻ വയ്ക്കുക. ശേഷം മിക്സിയിൽ നന്നായി അടിച്ചെടുത്ത് പേസ്റ്റ്പരുവത്തിലാക്കുക.
ശേഷം ബൗളിലേക്ക് മാറ്റി അൽം ക്രീം കൊണ്ട് അലങ്കരിക്കുക. ശേഷം കഴിക്കാം...

Read more  ഒരു നാലുമണി പാലക്കാടൻ പലഹാരം; തയ്യാറാക്കാം 'മനോഹരം'

Latest Videos
Follow Us:
Download App:
  • android
  • ios