Green Peas Vada : ഗ്രീൻ പീസ് കൊണ്ട് കിടിലനൊരു വട ; റെസിപ്പി
ഗ്രീൻ പീസ് കൊണ്ട് കിടിലനൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?ഗ്രീന്‍ പീസ് നല്ലവണ്ണം കുതിര്‍ത്തെടുത്താണ് ഈ പലഹാരം തയ്യാറാക്കേണ്ടത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാം സ്പെഷ്യൽ ഗ്രീൻ പീസ് വട...
ഗ്രീൻ പീസ് കൊണ്ട് കിടിലനൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?ഗ്രീൻ പീസ് നല്ലവണ്ണം കുതിർത്തെടുത്താണ് ഈ പലഹാരം തയ്യാറാക്കേണ്ടത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാം സ്പെഷ്യൽ ഗ്രീൻ പീസ് വട...
വേണ്ട ചേരുവകൾ...
1.ഗ്രീൻ പീസ് - 1 കപ്പ് ( അഞ്ചു മണിക്കൂർ കുതിർത്തു വെയ്ക്കുക )
2. പച്ചമുളക് - 2 എണ്ണം ( ചെറുതായി അരിയുക )
കറിവേപ്പില - രണ്ടു തണ്ട്
ഉള്ളി - 5 എണ്ണം ( ചെറുതായി അരിയുക )
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - ഒരു ടീ സ്പൂൺ
ഗരം മസാലപ്പൊടി -കാൽ ടീ സ്പൂൺ
കുരുമുളകുപൊടി - കാൽ ടീ സ്പൂൺ
എണ്ണ, ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം...
* കുതിർത്തു വെച്ചിരിക്കുന്ന ഗ്രീൻ പീസ് ഉപ്പ് ചേർത്ത് അരച്ചെടുക്കുക.
* അതിലേക്ക് രണ്ടാമത്തെ ചേരുവകൾ നന്നായി യോജിപ്പിക്കുക. ഇതിൽ നിന്നും ഓരോ ചെറിയ ഉരുളകൾ എടുത്ത് കൈ വെള്ളയിൽ വെച്ചു പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.
തയ്യാറാക്കിയത്:
സരിത, ഹരിപ്പാട്