ചിക്കന്‍ സൂപ്പ് എളുപ്പം തയ്യാറാക്കാം

ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു ഈസി ചിക്കൻ സൂപ്പ് റെസിപ്പി എങ്ങനെയാണെന്ന് അറിയാം. 

how to make easy chicken soup

സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ  
ഒരു ഈസി ചിക്കൻ സൂപ്പ് റെസിപ്പി നോക്കാം... 

വേണ്ട ചേരുവകൾ...

ചിക്കൻ                           അരക്കിലോ
കുരുമുളക്                    അര ടീസ്പൂൺ 
റവ                                   ഒരു ടേബിൾസ്പൂൺ 
സവാള                           1 എണ്ണം (കനം കുറച്ച് മുറിച്ചത്)
വെള്ളം                          3 കപ്പ് 
ബട്ടർ                               2 ടേബിൾസ്പൂൺ 

തയ്യാറാക്കുന്ന വിധം...

ആദ്യം ചിക്കൻ നന്നായി കഴുകിയ ശേഷം ഉപ്പും വെള്ളവും കുരുമുളക് പൊടിയും ചേർത്ത് കുക്കറിൽ നല്ല പോലെ വേവിച്ചെടുക്കണം. വെള്ളം ആവശ്യത്തിന് അനുസരിച്ചു ചേർത്താൽ മതിയാകും. കുരുമുളക് എരിവിന് അനുസരിച്ചു ചേർക്കുക. ഇനി ചൂട് മാറിയ ശേഷം അതിൽ നിന്ന് എല്ലുകഷ്ണങ്ങൾ വേർതിരിച്ചു മാറ്റാം. ശേഷം ചിക്കൻ വേവിച്ച വെള്ളം മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ ബട്ടർ ഇട്ടു ചൂടാക്കുക . അതിനു ശേഷം സവാള വഴറ്റാം. ഇനി ചിക്കൻ വേവിച്ച വെള്ളവും ചിക്കൻ കഷ്ണങ്ങളും ചേർക്കുക. ശേഷം റവയും ചേർക്കുക. ഒരു അഞ്ച് മിനിറ്റ് തിളപ്പിക്കുക. ചൂടോടെ കഴിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
നീനു സാംസൺ

ഏത്തപ്പഴം ഇരിപ്പുണ്ടോ...? കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു പലഹാരം

Latest Videos
Follow Us:
Download App:
  • android
  • ios