കൊതിപ്പിക്കും രുചിയിലൊരു സ്പെഷ്യൽ ബ്രഡ് ടോസ്റ്റ് ; റെസിപ്പി
കൊതിപ്പിക്കും രുചിയിലൊരു സ്പെഷ്യൽ ബ്രഡ് ടോസ്റ്റ് എളുപ്പം തയ്യാറാക്കാം. പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും
ബ്രഡ് ടോസ്റ്റ് നമ്മൾ വീട്ടിൽ തയ്യാറാക്കാറുണ്ടല്ലോ. എന്നാൽ ഇനി മുതൽ അൽപം വെറെെറ്റിയായി തന്നെ ബ്രഡ് ടോസ്റ്റ് ഉണ്ടാക്കാവുന്നതാണ്. ഈസി ബ്രഡ് ടോസ്റ്റ് എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
1 ബ്രഡ് 4 പീസ്
2 സവാള 1 എണ്ണം
ക്യാരറ്റ് 1 എണ്ണം
കാപ്സിക്കം 1 എണ്ണം
മല്ലിയില ആവശ്യത്തിന്
ചീസ് ആവശ്യത്തിന്
ബട്ടർ ആവശ്യത്തിന്
3. മുട്ട 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടാമത്തെ ചേരുവകളായ സവാള, കാപ്സിക്കം, ക്യാരറ്റ്, മല്ലിയില എന്നി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം മുട്ട ആവശ്യത്തിന് ഉപ്പ് ചേർത്ത് അടിച്ചെടുക്കുക. ബ്രഡ് ഓരോ പീസ് എടുത്ത് നടുഭാഗം ചതുരത്തിൽ മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായതിനു ശേഷം ബട്ടർ പുരട്ടുക. ശേഷം ബ്രഡ് വച്ചതിനു ശേഷം മുട്ട അടിച്ചത് കുറച്ച് ഒഴിക്കുക. അരിഞ്ഞ പച്ചക്കറി, ബട്ടർ, ചീസ് ഇവ ചേർത്തതിന് ശേഷം മുറിച്ചു വച്ച ബ്രഡ് കഷ്ണം കൊണ്ട് മൂടി ചെറു തീയിൽ ബട്ടർ പുരട്ടി മൊരിച്ചെടുക്കുക. എല്ലാ ബ്രഡും ഇങ്ങനെ ചെയ്തെടുക്കുക. ഈസി ബ്രഡ് ടോസ്റ്റ് തയ്യാർ.