കിടിലൻ രുചിയിൽ ബീറ്റ്റൂട്ട് ലെെം ജ്യൂസ് ; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പാനീയമാണ് ബീറ്റ്റൂട്ട് ലെെം ജ്യൂസ്. കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ സ്പെഷ്യൽ ബീറ്റ്റൂട്ട് ലെെം ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?..
വേണ്ട ചേരുവകൾ
- ബീറ്റ്റൂട്ട് 2 സ്പൂൺ
- നാരങ്ങ 1 എണ്ണം
- പഞ്ചസാര 4 സ്പൂൺ
- വെള്ളം 2 ഗ്ലാസ്
- ഐസ്ക്യൂബ് 10 എണ്ണം
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് കൊണ്ട് നല്ല കളർഫുൾ ആയിട്ടുള്ള ഒരു ജ്യൂസ് തയ്യാറാക്കാം. അതിനായിട്ട് മിക്സിയുടെ ജാറിലേക്ക് ബീറ്റ്റൂട്ടും നാരങ്ങാനീരും ഒപ്പം തന്നെ പഞ്ചസാരയും വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. അതിലേക്ക് ഐസ്ക്യൂബ് കൂടി ചേർത്ത് കുടിക്കാവുന്നതാണ്.
നാടൻ രുചിയിൽ പിങ്ക് ലെമൺ സർബത്ത് ഉണ്ടാക്കി നോക്കൂ