ഈസിയായി തയ്യാറാക്കാവുന്ന ഫ്രൈഡ് ബനാന ബോൾസ് ; റെസിപ്പി
കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോൾസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന സ്നാക്സുകളിലൊന്നാണ് ഫ്രൈഡ് ബനാന ബോൾസ് (Fried banana balls). കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോൾസ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
1. അരിപ്പൊടി അരകപ്പ്
റവ ഒരു ടേബിൾ സ്പൂൺ
ഉപ്പ് ഒരു നുള്ള്
2. ചെറുപഴം 5 എണ്ണം
3. പഞ്ചസാര ഒരു ടേബിൾ സ്പൂൺ
4. തേങ്ങ ചുരണ്ടിയത് ഒരു ടേബിൾ സ്പൂൺ
5. ഏലയ്ക്കപ്പൊടി കാൽ ടീ സ്പൂൺ
6. എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
* ഒന്നാമത്തെ ചേരുവകൾ യോജിപ്പിച്ചു വയ്ക്കുക.
* പഴം ഒരു ഫോർക്കു കൊണ്ട് നന്നായി ഉടച്ചു വയ്ക്കുക.
* അരിപ്പൊടി മിശ്രിതത്തിലേക്കു പഴം ഉടച്ചത്, പഞ്ചസാര, തേങ്ങ, ഏലയ്ക്കപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചു വയ്ക്കുക.
* എണ്ണ ചൂടായികഴിയുമ്പോൾ മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക.
തയ്യാറാക്കിയത്:
സരിത സുരേഷ്, ഹരിപ്പാട്
'ഉച്ചയ്ക്ക് ഊണിന് കിടിലൻ കല്ലുമ്മക്കായ റോസ്റ്റായാലോ...'
Read more തനി നാടൻ കല്ലുമ്മക്കായ റോസ്റ്റ്; റെസിപ്പി....