Aval Payasam : അവൽ പായസം എളുപ്പം തയ്യാറാക്കാം

ഫൈബർ സാന്നിധ്യം ഏറെ അടങ്ങുന്ന അവൽ ഡയറ്റ് ചെയ്യുന്നവർക്കും വയറിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്കും നല്ലതാണ്. കൂടാതെ എല്ലിനും പല്ലിനും വളരെ ബലം നൽകാൻ സഹായിക്കുന്നു. ഗുണം ഏറെ രുചിയോ അതിലേറെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൽ കൊണ്ട് ഒരു പായസം തയ്യാറാക്കാം.

how to make easy aval payasam

ഈ കൊവിഡ് കാലതെ ഓണസദ്യക്ക്  ആരോഗ്യകരമായ ഒരു പായസമായാൽ ഓണം ഉഷാർ ആണ്.ഫൈബർ സാന്നിധ്യം ഏറെ അടങ്ങുന്ന അവൽ ഡയറ്റ് ചെയ്യുന്നവർക്കും വയറിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്കും നല്ലതാണ് കൂടാതെ എല്ലിനും പല്ലിനും വളരെ ബലം നൽകാൻ സഹായിക്കുന്നു. ഗുണം ഏറെ രുചിയോ അതിലേറെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവൽ കൊണ്ട് ഒരു പായസം  തയ്യാറാക്കാം.

വേണ്ട ചേരുവകൾ...

അവൽ  1 കപ്പ്
പാൽ  ഒരു ലിറ്റർ 
പഞ്ചസാര  ആവിശ്യത്തിന് 
ഏലക്കായ് 
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
നെയ്യ്

തയ്യാറാക്കുന്ന വിധം...

 കട്ടിയുള്ള പത്രത്തിൽ അവൽ ഇട്ട് ചെറിയ ചൂടിൽ ഒന്ന് വറുത്ത് എടുക്കുക. അതിനുശേഷം കുറച്ച് വലിപ്പമുള്ള പത്രത്തിൽ ഒരു ലിറ്റർ തിളപ്പിച്ചറിയ പാൽ ചെറുതായി ഒന്ന് ചൂടാക്കുക. ശേഷം വറുത്ത് മാറ്റിയ അവൽ പാലിൽ ഇട്ടുകൊടുക്കുക.  ആവിശ്യമായ മിൽക്ക്മെയ്ഡ്, ഏലക്കായ്, പഞ്ചസാര ഇട്ട് നന്നായി ഇളക്കികൊടുക്കുക.
അവസാനമായി കുറച്ച് നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കുമുന്തിരയും വറുത്തെടുത്തു പായസത്തിനുമീതെയിട്ട് മാറ്റാവുന്നതാണ്.

തയ്യാറാക്കിയത്:
അഖില ചന്ദ്രൻ

Read more  കുട്ടികൾക്ക് ഇഷ്ടമാകും ഈ ഹെൽത്തി ഷേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios