ഉപ്പിലിട്ട നെല്ലിക്ക കൊണ്ട് കിടിലൻ ചമ്മന്തി; റെസിപ്പി

ഉപ്പിലിട്ട നെല്ലിക്ക ഉണ്ടെങ്കിൽ ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കാം. കഞ്ഞിയ്ക്കും ചോറിനും ഒപ്പം കഴിക്കാൻ പറ്റിയ ഒരു സ്പെഷ്യൽ ചമ്മന്തി...

how to make easy and tasty uppilitta nellikka chammanthi

പലതരത്തിലുള്ള ചമ്മന്തികൾ ഇന്നുണ്ട്. മാങ്ങാ ചമ്മന്തി, തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി, ഇഞ്ചി ചമ്മന്തി, പപ്പട ചമ്മന്തി, മല്ലിയില ചമ്മന്തി ഇങ്ങനെ നിരവധി ചമ്മന്തികൾ. കഞ്ഞിയ്ക്കും ചോറിനൊപ്പവും കഴിക്കാൻ പറ്റിയ മറ്റൊരു ചമ്മന്തി പരിചയപ്പെട്ടാലോ..ഉപ്പിലിട്ട നെല്ലിക്ക കൊണ്ടുള്ള ചമ്മന്തി... 

വേണ്ട ചേരുവകൾ...

ഉപ്പിലിട്ട നെല്ലിക്ക                          3 എണ്ണം
തേങ്ങ                                              അര കപ്പ് 
ചുവന്ന മുളക്                                 5 എണ്ണം
കറിവേപ്പില                                     2 തണ്ട്
ഉപ്പ്                                                      1 സ്പൂൺ
ജീരകം                                              1 സ്പൂൺ
ചെറിയ ഉള്ളി                                  4 എണ്ണം

തയ്യാറാക്കുന്ന വിധം...

മിക്സിയുടെ ജാറിലേക്ക് ഉപ്പിലിട്ട നെല്ലിക്ക, കറിവേപ്പില, ജീരകം, തേങ്ങ, ഉപ്പ്, ചെറിയ ഉള്ളി, ചുവന്ന മുളക് എല്ലാം കൂടെ നന്നായി അരച്ച് എടുത്താൽ രുചികരമായ ചമ്മന്തി റെഡി ആകും. ചൊറിനോപ്പവും, ദോശയ്ക്കും, ഇഡ്ഡലിക്ക്‌ ഒപ്പവും, കഞ്ഞിക്കു ഒപ്പവും വളരെ നല്ല ഒരു ചമ്മന്തി ആണ് ഇത്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

Read more  മുന്തിരി കൊണ്ടൊരു വെറെെറ്റി പുഡിങ്; റെസിപ്പി

 

സ്പെഷ്യൽ പുതിനയില ചമ്മന്തി...

വേണ്ട ചേരുവകൾ...

പുതിനയില         ഒരു കപ്പ്
തേങ്ങ                  അര മുറി
പച്ചമുളക്            രണ്ടെണ്ണം
പുളി                    ആവശ്യത്തിന്
 ഉപ്പ്                         ഒരു സ്പൂൺ
കറിവേപ്പില         ഒരു തണ്ട് 
ജീരകം                 കാൽ സ്പൂൺ
 ഇഞ്ചി                 ഒരു ചെറിയ കഷണം
സവാള                  1 എണ്ണം (ചെറുത് )

 തയ്യാറാക്കുന്ന വിധം...

പുതിന ഇല മാത്രമായി  നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. മിക്സിയുടെ ജാറിലേക്ക് അരമുറി തേങ്ങയും, പച്ചമുളകും, ഉള്ളിയും, ഉപ്പും, പുതിനയിലയും, ജീരകവും,പുളിയും, ഇഞ്ചിയും, കറിവേപ്പിലയും ചേർത്ത് വെള്ളം ചേർക്കാതെ നന്നായിട്ട് അരച്ചെടുക്കുക. പുതിനയിലയുടെയും സവാളയുടെ നനവ് മാത്രമാണ് ഈ ചമ്മന്തിയിൽ കിട്ടുന്നത്. ചോറിന്റെയും, കഞ്ഞിയുടെയും, ദോശയുടെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആണിത്.

Latest Videos
Follow Us:
Download App:
  • android
  • ios