റാഗി കൊണ്ട് ഹെൽത്തി ഇടിയപ്പം എളുപ്പം തയ്യാറാക്കാം

റാ​ഗി കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു വിഭവം തയ്യാറാക്കിയാലോ? റാ​ഗി കൊണ്ട് ഇടിയപ്പം തയ്യാറാക്കിയാലോ? 

how to make easy and tasty ragi idiyappam

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും

 

how to make easy and tasty ragi idiyappam

 

റാഗിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ, ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ റാഗിയെ പ്രാധാന്യമുള്ളതാക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

റാ​ഗി കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു വിഭവം തയ്യാറാക്കിയാലോ? റാ​ഗി കൊണ്ട് ആരോ​ഗ്യകരമായ ഇടിയപ്പം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

1.റാ​ഗി പൊടി വറുത്തത്                      250 ​​ഗ്രാം
2. ഉപ്പ്                                                       1/2 സ്പൂൺ
3. ചൂടുവെള്ളം                                      കുഴയ്ക്കാൻ ആവശ്യത്തിന്
4.തിരുമ്മിയ തേങ്ങ                             കുറച്ചു 

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക് റാഗി പൗഡർ ഇട്ടിട്ടു ഉപ്പും ചേർത്തു ഒന്നു ഇളക്കി അതിലേക്കു ചൂട് വെള്ളം ഒഴിച്ചു നല്ല മയത്തിൽ കുഴച്ചു എടുക്കുക. ഇനി ഒരു സേവനാഴിയിൽ ഇടിയപ്പം അച്ച് ഇട്ടിട്ട് കുറച്ചു വെളിച്ചെണ്ണ തേച്ചു അതിലേക്കു കുഴച്ചു വച്ച മാവ് ഇട്ടു കൊടുത്തു ഒരു ഇഡലി തട്ടിലേക്കു തേങ്ങ കുറച്ചു ഇട്ടതിനു ശേഷം ഇടിയപ്പം ചുറ്റിച്ചെടുക്കുക. ഇനി ഒരു ഇഡലി പാത്രം അടുപ്പിൽ വെച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ അതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന ഇടിയപ്പം മാവ് ഒരു പത്തു മിനിട്ട് ആവി കയറ്റിയാൽ നല്ല മൃദുവായ ഇടിയപ്പം റെഡി. 

ടേസ്റ്റി സ്റ്റാർ ഫ്രൂട്ട് ലെമൺ ജ്യൂസ്‌ ; ഈസി റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios