തനി നാടൻ രുചിയിൽ ഒരു സ്പെഷ്യൽ മീൻകറി
തനി നാടൻ രുചിയിൽ ഒരു സ്പെഷ്യൽ മീൻകറി തയ്യാറാക്കിയാലോ?
വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തികറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. മീൻകറി എത്ര ഉണ്ടാക്കിയാലും ശരിയാവുന്നില്ല എന്ന പരാതി ഇതോടെ മാറും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
വേണ്ട ചേരുവകൾ...
മത്തി 12 എണ്ണം
ഉലുവ 1/4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ചെറിയ ഉള്ളി 10 എണ്ണം
പച്ചമുളക് 3 എണ്ണം
തക്കാളി 1 എണ്ണം
കുടംപുളി 3 എണ്ണം
കറിവേപ്പില,ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം...
ആദ്യം മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ് നമ്മൾ ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വെക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്തു വെച്ച് ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ
അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി
വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്പെഷ്യൽ മീൻ കറി തയ്യാറായി..
തയ്യാറാക്കിയത്:
ജോപോൾ,
തൃശൂർ
നല്ല മൊരിഞ്ഞ 'നെയ് റോസ്റ്റ്' വീട്ടിൽ തന്നെ ഉണ്ടാക്കാം