മാവിന്റെ തളിരില കൊണ്ട് സ്പെഷ്യൽ പച്ചടി; റെസിപ്പി

വെെറ്റമിന്‍ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിങ്ങനെ ഏറെ പോഷകങ്ങള്‍ അടങ്ങിയതാണ് മാങ്ങ. എന്നാല്‍ മാങ്ങ പോലെ തന്നെ ഗുണങ്ങളുള്ളതാണ് മാവിലയെന്നറിയാമോ. മാവിലയിട്ടു തിളപ്പിച്ച വെള്ളമായും മാവില ഉണക്കിപ്പൊടിച്ചതായുമെല്ലാം പല തരത്തിലും ഉപയോഗിക്കാം. 

how to make easy and tasty mango leaf pachadi

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് മാങ്ങ. പച്ച മാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കുമെല്ലാം ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്. വെെറ്റമിൻ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിങ്ങനെ ഏറെ പോഷകങ്ങൾ അടങ്ങിയതാണ് മാങ്ങ. എന്നാൽ മാങ്ങ പോലെ തന്നെ ഗുണങ്ങളുള്ളതാണ് മാവിലയെന്നറിയാമോ. മാവിലയിട്ടു തിളപ്പിച്ച വെള്ളമായും മാവില ഉണക്കിപ്പൊടിച്ചതായുമെല്ലാം പല തരത്തിലും ഉപയോഗിക്കാം. മാവിന്റെ തളിരില കൊണ്ട് സ്പെഷ്യൽ വിഭവം തയ്യാറാക്കിയാലോ... തയ്യാറാക്കാം സ്പെഷ്യൽ പച്ചടി...

വേണ്ട ചേരുവകൾ...

1. മാവിന്റെ തളിരില ( അരിഞ്ഞത് )    അര കപ്പ്
2. തേങ്ങ ചിരകിയത്                                    1/4 കപ്പ്
   ജീരകം                                                     ഒരു ചെറിയ സ്പൂൺ
   കടുക്                                                           1/4  ടീ സ്പൂൺ
  മഞ്ഞൾപ്പൊടി                                             ഒരു നുള്ള്
    പച്ചമുളക്                                                     ഒരെണ്ണം
    ഉപ്പ്                                                              ആവശ്യത്തിനു
3. തൈര്                                                          മുക്കാൽ കപ്പ്
4. ഉലുവപ്പൊടി                                                ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

* ഒരു ചീന ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവക വഴറ്റുക.
* അതിലേക്ക് രണ്ടാമത്തെ ചേരുവകൾ അരച്ചു ചേർക്കുക. തണുത്തു കഴിയുമ്പോൾ തൈരും ഉലുവപ്പൊടിയും ചേർത്തു വാങ്ങുക.

തയ്യാറാക്കിയത്
സരിത സുരേഷ്
ഹരിപ്പാട്

Latest Videos
Follow Us:
Download App:
  • android
  • ios